തൃശൂർ ∙ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ‘എസ്ഐബി ഇൻസ്റ്റ’ എന്ന ഓൺലൈൻ അക്കൗണ്ട് ഓപ്പണിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.ആധാറും പാൻ കാർഡുമുള്ളവർക്കു ലളിതമായ നടപടികളിലൂടെ അക്കൗണ്ട് തുറക്കൽ സാധ്യമാക്കുകയാണു ലക്ഷ്യം. ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ വേണം. ഈ സ്വയം സേവന മാതൃക ഇടപാടുകാർക്ക് ഇഷ്ടമുള്ള ശാഖ തിരഞ്ഞെടുക്കാനും സഹായിക്കും. സൗജന്യ വ്യക്തിഗത ഡെബിറ്റ് കാർഡ്, സൗജന്യ മൊബൈൽ ബാങ്കിങ് – ഇന്റർനെറ്റ് ബാങ്കിങ്, എൻഇഎഫ്ടി/യുപിഐ വഴി സൗജന്യ ഫണ്ട് ട്രാൻസ്ഫർ എന്നിവയാണു മറ്റു സവിശേഷതകളെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.ജി.മാത്യു പറഞ്ഞു
ഇൻസ്റ്റന്റ് ഓൺലൈൻ അക്കൗണ്ടുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
By Malayalida
0
458
Previous article
Next article
RELATED ARTICLES