Wednesday, May 1, 2024
Google search engine
HomeIndiaപവന് 35120 രൂപ ഗ്രാമിന് 4390 രൂപ; കൂടിയത് 50 രൂപ

പവന് 35120 രൂപ ഗ്രാമിന് 4390 രൂപ; കൂടിയത് 50 രൂപ

കൊച്ചി∙ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്. ഇന്നലെ ഗ്രാമിന് 50 രൂപ കൂടി വില 4390ൽ എത്തി. പവന് 400 രൂപ ഉയർന്നതോടെ വില 35120 രൂപയുമായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1730 ഡോളറായി. രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണ വില കൂടാൻ കാരണമാകുന്നുണ്ട്. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് ഗ്രാമിന് 4875 രൂപയാണ്. കോവിഡ് പ്രതിസന്ധി ഏറെ നാൾ നീണ്ടു നിൽക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിക്കുന്നത്. ഇപ്പോഴത്തെ പലിശ നിരക്കായ പൂജ്യം മുതൽ കാൽ ശതമാനം വരെ എന്നതിൽ തൽസ്ഥിതി തുടരാനുള്ള അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനവും വില ഉയരാൻ കാരണമായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com