Monday, November 18, 2024
Google search engine
HomeIndiaഅതിർത്തിയിൽ ചൈന അക്രമം കാട്ടുന്നു - പ്ര​തിരോധ മ​ന്ത്രി രാ​ജ്​​നാ​ഥ്​​ സി​ങ്

അതിർത്തിയിൽ ചൈന അക്രമം കാട്ടുന്നു – പ്ര​തിരോധ മ​ന്ത്രി രാ​ജ്​​നാ​ഥ്​​ സി​ങ്

‘കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്’

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​െൻറ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​െൻറ പേ​രി​ൽ ഇ​ന്ത്യ, ചൈ​ന അ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​കു​ന്ന ഏ​തൊ​രു ഭ​വി​ഷ്യ​ത്തും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന്​ പ്ര​തി​േ​രാ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​​ സി​ങ്. പ​ര​സ്​​പ​രം സ​മ്മ​തി​ച്ച വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യി ലം​ഘി​ച്ച്​ അ​തി​ർ​ത്തി​യി​ൽ അ​ക്ര​മാ​സ​ക്ത​മാ​യി പെ​രു​മാ​റു​ക​യാ​ണ്​ ചൈ​ന​യു​ടെ സേ​ന​യെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി ലോ​ക്​​സ​ഭ​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

മോ​സ്​​കോ​യി​ൽ ചൈ​ന​യു​ടെ പ്ര​തി​രോ​ധ മ​​ന്ത്രി​യു​മാ​യി മു​മ്പ്​ ന​ട​ത്തി​യ ച​ർ​ച്ചാ​ഗ​തി അ​ട​ക്കം അ​തി​ർ​ത്തി വി​ഷ​യം പാ​ർ​ല​​മെൻറി​നെ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു രാ​ജ്​​നാ​ഥ്​​സി​ങ്. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​ക്ക്​ ശേ​ഷം ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്​ അ​വ​സ​രം കി​ട്ടി​യി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കോ​ൺ​ഗ്ര​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​റ​ങ്ങി​പ്പോ​യി.

പ​ര​മാ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഇ​ന്ത്യ ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ പ്ര​തി​രോ​ധ മ​​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ലെ സ്ഥി​തി ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റി​മ​റി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ക്കാ​ര്യം ചൈ​ന​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഏ​തൊ​രു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സേ​ന സ​ജ്ജ​മാ​ണ്.

കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്. നി​ര​വ​ധി ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ളെ അ​വ​മ​തി​ക്കു​ന്ന​താ​ണ്​ ചൈ​ന​യു​ടെ ന​ട​പ​ടി​ക​ൾ. അ​തി​ർ​ത്തി​യി​ൽ സേ​നാ സ​ന്നാ​ഹം വ​ർ​ധി​പ്പി​ക്കു​ന്ന​ത് 1993ലെ​യും 1996ലെ​യും ക​രാ​റു​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്. ഏ​റ്റ​വും കു​റ​ച്ച്​ സേ​ന​യെ വി​ന്യ​സി​ക്കു​ന്ന​തി​നാ​ണ്​ ആ ​ക​രാ​റു​ക​ൾ.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ നി​ര​വ​ധി സം​ഘ​ർ​ഷ മേ​ഖ​ല​ക​ളു​ണ്ട്. അ​വി​ടെ ഇ​ന്ത്യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​വ​രം പ​​ങ്കു​വെ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ മ​ടി​യി​ല്ലെ​ന്ന്​ രാ​ജ്​​നാ​ഥ്​​സി​ങ്​ പ​റ​ഞ്ഞു. വെ​ല്ലു​വി​ളി​ക്കു മു​ന്നി​ൽ അ​വ​സ​ര​ത്തി​നൊ​ത്ത്​ ഉ​യ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സേ​ന​യു​ടെ ക​ഴി​വി​ൽ പാ​ർ​ല​െ​മ​ൻ​റി​ന്​ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. അ​തി​ർ​ത്തി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കി വ​രു​ക​യാ​ണ്. സാ​യു​ധ​സേ​ന​യു​ടെ ആ​ത്മ​വീ​ര്യ​വും​ പ്ര​ചോ​ദ​ന​വും ഏ​റെ ഉ​യ​ർ​ന്ന​താ​ണ്. ദു​ർ​ഘ​ട​മാ​യ പ​ർ​വ​ത​മേ​ഖ​ല​ക​ളി​ൽ ജീ​വ​വാ​യു​വി​നു​ പോ​ലും വി​ഷ​മി​ക്കു​ന്ന ത​ണു​പ്പി​ൽ രാ​ജ്യ​ത്തി​നു വേ​ണ്ടി നി​സ്വാ​ർ​ഥം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്​ അ​വ​ർ.

ല​ഡാ​ക്കി​ലെ 38,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​പ്ര​ദേ​ശം അ​ന​ധി​കൃ​ത​മാ​യി കൈ​യ​ട​ക്കി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്​ ചൈ​ന. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ പൊ​തു​വാ​യി സ​മ്മ​തി​ച്ച വേ​ർ​തി​രി​വ്​ രേ​ഖ​യ​ല്ല. വ്യ​ക്​​ത​ത ഉ​ണ്ടാ​ക്കാ​ൻ 2003 വ​രെ ഇ​രു​പ​ക്ഷ​വും ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ടി​ങ്ങോ​ട്ട്​ ചൈ​ന താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. നി​ല​വി​ലെ അ​തി​രു​ക​ൾ ചൈ​ന അം​ഗീ​ക​രി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന്​ രാ​ജ്​​നാ​ഥ്​​സി​ങ്​ ചൂ​ണ്ടി​ക്കാ​ട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com