Saturday, July 27, 2024
Google search engine
HomeCovid-19ആകെ രോഗികൾ നാല് ലക്ഷം കവിഞ്ഞു; സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ 92,161 പേർ

ആകെ രോഗികൾ നാല് ലക്ഷം കവിഞ്ഞു; സംസ്ഥാനത്ത് നിലവിൽ ചികിത്സയിൽ 92,161 പേർ

ഇന്ന് 24 പേർ കൂടി മരിച്ചതോടെ ആകെ മരണം 1376 ആയി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഇന്ന് 5457 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,02,569 ആയി ഉയർന്നു. അതേസമയം, നിലവിൽ ചികിത്സയിലുള്ളത് 92,161 പേരാണ്.

കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് കേരളം. 16 ലക്ഷത്തിലേറെ രോഗികളുമായി മഹാരാഷ്ട്രയാണ് മുമ്പിൽ. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, യു.പി എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്.

സംസ്ഥാനത്ത് 3,09,032 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്. ഇന്ന് 7015 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന രോഗികളേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത് സംസ്ഥാനത്തിന് ആശ്വാസം നൽകുന്നുണ്ട്.

ഇന്ന് 24 പേർ കൂടി മരിച്ചതോടെ ആകെ മരണം 1376 ആയി ഉയർന്നു. 43,348 പേർ മരിച്ച മഹാരാഷ്ട്രയിലാണ് കൂടുതൽ മരണം. രോഗികൾ കൂടുതലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ മരണനിരക്ക് കുറവാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com