Sunday, December 22, 2024
Google search engine
HomeSportsഅണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 230 റൺസ് ജയം

അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 230 റൺസ് ജയം

മുംബൈ ∙ പൃഥ്വി ഷോ, ശുബ്മാൻ ഗിൽ എന്നിവരുടെ സെഞ്ചുറിയും ബോളർമാരുടെ കനത്ത പ്രഹരവുമായപ്പോൾ പത്തിമടക്കിയ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യൻ ചുണക്കുട്ടികൾക്ക് 230 റൺസ് വിജയം. ഇതോടെ, അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ഇന്ത്യയ്ക്കു 3–1 ലീഡായി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒൻപതിനു 382 റൺസ് നേടി. കഴിഞ്ഞ കളിയിൽ 138 നേടിയ ഗിൽ ഇത്തവണ 120 പന്തിൽ 160 റൺസ് കുറിച്ചു. 89 പന്തിൽ ഷോ 105 റൺസും പേരിലാക്കി. ഇരുവരും ചേർന്നു രണ്ടാം വിക്കറ്റിൽ 164 പന്തിൽ നേടിയത് 231 റൺസാണ്. ഇന്ത്യൻ ബോളർമാരായ കമലേഷ് നാഗർകോടി (4–31), വിവേകാനന്ദ് തിവാരി (3–20), ശിവം മാവി (2–18) എന്നിവർ തകർത്തെറിഞ്ഞ​തോടെ ഇംഗ്ലിഷ് ഇന്നിങ്സ് 152ൽ അവസാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com