Monday, January 27, 2025
Google search engine
HomeCovid-19സൗദിയിൽ 441 പേർ കൂടി കോവിഡ്​ മുക്തരായി

സൗദിയിൽ 441 പേർ കൂടി കോവിഡ്​ മുക്തരായി

മരണം: 15, പുതിയ കേസുകൾ: 426, രോഗമുക്തി: 441

ആകെ മരണം: 5471, ആകെ കേസുകൾ: 348,936, ആകെ രോഗമുക്തി: 335,594

ചികിത്സയിൽ: 7871, ഗുരുതരം:736

റിയാദ്​: സൗദി അറേബ്യയിൽ 441 കോവിഡ്​ ബാധിതർ കൂടി രോഗമുക്തരായി. 426 പേർക്ക്​ ബുധനാഴ്​ച​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. രാജ്യത്തെ വിവിധയിടങ്ങളിൽ 15 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.

ആകെ റിപ്പോർട്ട്​ ചെയ്​ത 348,936 പോസിറ്റീവ്​ കേസുകളിൽ 335,594 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 5471 ആയി. 7871 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്​. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 72.

റിയാദ്​​​​ 53, യാംബു​​ 36, മക്ക 28, ഹാഇൽ​​ 22, ദമ്മാം 20, ഹുഫൂഫ്​​​​​ 16, ഖമീസ്​ മുശൈത്​​ 12, ജിദ്ദ​ 11, ഖുറയാത്​ അൽഉൗല 9, തുറൈഫ്​​​ 9, അൽഅയ്​സ്​ 8, സാറാത്​ ഉബൈദ 7, ഖുലൈസ്​ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com