Monday, October 7, 2024
Google search engine
Homekeralaറോഷൻ മാത്യു വീണ്ടും ബോളിവുഡിലേക്ക്

റോഷൻ മാത്യു വീണ്ടും ബോളിവുഡിലേക്ക്

യുവതാരം റോഷന്‍ മാത്യു വീണ്ടും ബോളിവുഡിലേക്ക്​. ഷാരൂഖ് ഖാ​െൻറ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ‘ഡാര്‍ലിംഗ്‌സ്​’ എന്ന സിനിമയിലാണ് റോഷന്‍ മാത്യു പ്രധാന കഥാപാത്രമായി എത്തുക. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ക്ഡ്’ എന്ന സിനിമക്ക് ശേഷം റോഷൻ അഭിനയിക്കുന്ന ഹിന്ദി ചിത്രം കൂടിയാകും ഡാർലിംഗ്​സ്​.

അലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്‌സില്‍ നായികാ നായകന്‍മാര്‍. 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെനും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകേന്ദ്രീകൃതമായി എത്തുന്ന സിനിമയില്‍ വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തി​െൻറ ഭാര്യയായിട്ടാണ്​ ആലിയ ഭട്ട് എത്തുകയെന്നും സൂചനയുണ്ട്​. ജസ്മീത് കെ റീന്‍ ആണ് ഡാർലിംഗ്​സ്​ സംവിധാനം ചെയ്യുക.

കോവിഡ്​ ലോക്ക് ഡൗണ്‍ സമയത്ത്​ റോഷന്‍ മാത്യു നായകനായ രണ്ട്​ ചിത്രങ്ങളാണ്​ ഒടിടി റിലീസായി എത്തിയത്​. ചോക്ക്​ഡ്​ നെറ്റ്​ഫ്ലിക്​സ്​ പ്രിമിയറായി എത്തി മികച്ച അഭിപ്രായം നേടിയപ്പോൾ, ഫഹദ്​ ഫാസിലിനൊപ്പം വേഷമിട്ട ‘സീ യു സൂൺ’ ആമസോൺ പ്രൈം റിലീസായിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്​ത സീ യു സൂൺ ലോക്​ ഡൗൺ സമയത്ത്​ റിലീസ്​ ചെയ്​ത ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും മികച്ചതായാണ്​ പ്രേക്ഷകർ വിലയിരുത്തിയത്​. സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന്‍ മാത്യു അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com