യുവതാരം റോഷന് മാത്യു വീണ്ടും ബോളിവുഡിലേക്ക്. ഷാരൂഖ് ഖാെൻറ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ‘ഡാര്ലിംഗ്സ്’ എന്ന സിനിമയിലാണ് റോഷന് മാത്യു പ്രധാന കഥാപാത്രമായി എത്തുക. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ക്ഡ്’ എന്ന സിനിമക്ക് ശേഷം റോഷൻ അഭിനയിക്കുന്ന ഹിന്ദി ചിത്രം കൂടിയാകും ഡാർലിംഗ്സ്.
അലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്സില്‍ നായികാ നായകന്മാര്. 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെനും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകേന്ദ്രീകൃതമായി എത്തുന്ന സിനിമയില്‍ വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിെൻറ ഭാര്യയായിട്ടാണ് ആലിയ ഭട്ട് എത്തുകയെന്നും സൂചനയുണ്ട്. ജസ്മീത് കെ റീന്‍ ആണ് ഡാർലിംഗ്സ് സംവിധാനം ചെയ്യുക.
കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് റോഷന് മാത്യു നായകനായ രണ്ട് ചിത്രങ്ങളാണ് ഒടിടി റിലീസായി എത്തിയത്. ചോക്ക്ഡ് നെറ്റ്ഫ്ലിക്സ് പ്രിമിയറായി എത്തി മികച്ച അഭിപ്രായം നേടിയപ്പോൾ, ഫഹദ് ഫാസിലിനൊപ്പം വേഷമിട്ട ‘സീ യു സൂൺ’ ആമസോൺ പ്രൈം റിലീസായിരുന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്ത സീ യു സൂൺ ലോക് ഡൗൺ സമയത്ത് റിലീസ് ചെയ്ത ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും മികച്ചതായാണ് പ്രേക്ഷകർ വിലയിരുത്തിയത്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന് മാത്യു അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചിത്രം.