Friday, September 20, 2024
Google search engine
HomeIndiaരാഹുൽ ഗാന്ധി കാര്യങ്ങൾ കണ്ടത്​ നല്ലനിലക്ക്​ -പിണറായി​

രാഹുൽ ഗാന്ധി കാര്യങ്ങൾ കണ്ടത്​ നല്ലനിലക്ക്​ -പിണറായി​

: കേരളത്തിലെ കോവിഡ്​ പ്രതിരോധത്തെ രാഹുൽ ഗാന്ധി നല്ലനിലക്കാണ്​ ക​ണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസി​െൻറ ദേശീയനേതാവെന്ന നിലയിൽ അദ്ദേഹം രാജ്യത്തുള്ള എല്ലാ പ്രതിരോധപ്രവർത്തനങ്ങളും കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നയാളാണ്​.

വ്യത്യസ്​ത സംസ്​ഥാനങ്ങളിലെ അനുഭവങ്ങളുടെ അടിസ്​ഥാനത്തിൽ ഇവിടത്തെ കാര്യത്തെ വിലയിരുത്തിയാണ്​ അദ്ദേഹം കേരളത്തെ പ്രകീർത്തിച്ചത്. ഇത്​​ സ്വാഭാവികമായ ഒരു പ്രതികരണമാണ്​. അക്കാര്യത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ്​ യോജിക്കു​ന്നുണ്ടോ ഇല്ലേ എന്നത്​ അവർ തമ്മിലുള്ള കാര്യമാണ്​. അതിൽ ഞാൻ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധ​െൻറ പ്രസ്താവന ദൗർഭാഗ്യകരമാണെന്നാണ്​ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കൽപറ്റയിൽ അഭിപ്രായപ്പെട്ടത്​. കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമർശനം നടത്തുന്നത് ശരിയല്ല. കേരളത്തിലെ ജനങ്ങളുടെ ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ മറികടക്കുമെന്നും എല്ലാവരും കോവിഡിനെ പരാജയപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

കൂടാതെ, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ രാജി ആവശ്യപ്പെട്ടുള്ള യു.ഡി.എഫ് സമരങ്ങളുമായി ബന്ധപ്പെട്ട്​ പ്രതികരണം ആരാഞ്ഞപ്പോ​ഴും സൂക്ഷ്​മതയോടെയാണ്​ രാഹുൽ മറുപടി പറഞ്ഞത്​. എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്തുവരട്ടെയെന്നും അഭിപ്രായപ്പെട്ട രാഹുൽ, അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്​ട്രീയ ആ‍യുധമായി ഉപയോഗിക്കുന്നതായും ആരോപിച്ചിരുന്നു.

‘സി.ബി.ഐ ഉൾപ്പെടെ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്​ട്രീയ എതിരാളികളെ സമ്മർദത്തിലാക്കി തങ്ങളുടെ വരുതിയിലാക്കുകയാണ്. വ്യക്തിപരായി എനിക്കും നിരവധി നേതാക്കൾക്കും ഇത് നേരിടേണ്ടിവന്നിട്ടുണ്ട്. ഈ പ്രവണത അപകടകരവും അന്വേഷണ ഏജൻസികളെ തകർക്കലുമാണ്​’ -രാഹുൽ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com