Monday, October 7, 2024
Google search engine
Homekeralaകാട്ടുനായ്​ക്ക കോളനിയിലേക്ക്​ അഭിമാന വിജയം; രാധികയെ തേടി രാഹുലി​െൻറ വിളിയെത്തി

കാട്ടുനായ്​ക്ക കോളനിയിലേക്ക്​ അഭിമാന വിജയം; രാധികയെ തേടി രാഹുലി​െൻറ വിളിയെത്തി

രാഹുല്‍ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ച്​ അഭിനന്ദിക്കുകയായിരുന്നു

കൽപറ്റ​: പ്രാരബ്​ധങ്ങളും പരിമിതികളുമൊരുക്കിയ കടമ്പകളെ മറികടന്ന്​ അഭിമാന വിജയത്തി​െൻറ ആഹ്ലാദം കാട്ടുനായ്​ക്ക കോളനിയിലെത്തിച്ച രാധികയെ തേടി രാഹുലി​െൻറ വിളിയെത്തി. കോമണ്‍ ലോ അഡ്​മിഷൻ ടെസ്റ്റിൽ (CLA T) ഉന്നതവിജയം കരസ്ഥമാക്കിയ സുല്‍ത്താന്‍ ബത്തേരി വള്ളുവാടി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കെ.കെ. രാധികയെയാണ്​ മണ്ഡലം എം.പി കൂടിയായ രാഹുല്‍ഗാന്ധി അഭിനന്ദിച്ചത്​.

വിവരമറിഞ്ഞ് രാഹുല്‍ഗാന്ധി നേരിട്ട് ഫോണില്‍ വിളിച്ച്​ രാധികയെ അഭിനന്ദിക്കുകയായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യ വിദ്യാര്‍ഥിനിയാണ് രാധിക. നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ പഠിച്ച രാധികക്ക് പരീക്ഷയില്‍ 1022ാം റാങ്ക് ലഭിച്ചിരുന്നു.

ഏറെ പരിമിതികൾക്കു നടുവിലും മികച്ച വിജയം നേടിയ രാധികക്ക് തുടര്‍ പഠനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കി. കല്ലൂര്‍ക്കുന്ന് കോളനിയിലെ കരിയന്‍-ബിന്ദു ദമ്പതികളുടെ മൂത്തമകളാണ് രാധിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com