Thursday, March 28, 2024
Google search engine
HomeCovid-19ഫൈസർ വാക്​സിൻ 95 ശതമാനം വിജയകരം; ഇന്ത്യയിൽ എത്തുമോയെന്നതിൽ ആശങ്ക

ഫൈസർ വാക്​സിൻ 95 ശതമാനം വിജയകരം; ഇന്ത്യയിൽ എത്തുമോയെന്നതിൽ ആശങ്ക

translate : English

ന്യൂഡൽഹി: ഫൈസർ വാക്​സി​െൻറ മൂന്നാംഘട്ട പരീക്ഷണവും പൂർത്തിയാക്കിയെന്ന്​ കമ്പനി. വാക്​സിൻ 95 ശതമാനം വിജയകരമാണെന്നും കമ്പനി അവകാശപ്പെട്ടു. ദിവസങ്ങൾക്കകം യു.എസ്​ അധികൃതരിൽ നിന്ന്​ വാക്​സിന്​ അംഗീകാരം വാങ്ങുമെന്നും പഫിസർ അറിയിച്ചു.

ഫൈസർ വാക്​സിന്​ പാർശ്വഫലങ്ങളില്ലെന്നും കമ്പനി വ്യക്​തമാക്കിയിട്ടുണ്ട്​. വാക്​സിൻ എത്തുന്നതോടെ എട്ടുമാസത്തെ പ്രയത്​നങ്ങളാണ്​ ഫലപ്രാപ്​തിയിലെത്തുന്നതെന്ന്​ സി.ഇ.ഒ അൽബർട്ട്​ ബോരുള പറഞ്ഞു.

കഴിഞ്ഞയാഴ്​ച ബയോടെകുമായി ചേർന്ന്​ വികസിപ്പിക്കുന്ന വാക്​സിൻ 90 ശതമാനം വിജയകരമായിരുന്നുവെന്ന്​ ഫൈസർ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വാക്​സി​െൻറ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചത്​.

ആദ്യ ഡോസ്​ നൽകിയതിന്​ ശേഷം 28 ദിവസത്തിനുള്ളിൽ വാക്​സിൻ സ്വീകരിച്ചവരിൽ ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും ഫൈസർ അവകാശപ്പെട്ടു. -70 ഡിഗ്രി താപനിലയിലാണ്​ വാക്​സിൻ സൂക്ഷിക്കേണ്ടത്​. അതുകൊണ്ട്​ ഇന്ത്യയിൽ വാക്​സിൻ വിതരണം ചെയ്യാൻ സാധിക്കുമോയെന്നതിൽ ആശങ്ക നിലനിൽക്കുകയാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com