Monday, December 23, 2024
Google search engine
HomeEnglishindiaപെട്രോൾ ഡീസൽ വില കൂട്ടി

പെട്രോൾ ഡീസൽ വില കൂട്ടി

രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ്​ വില വർധിപ്പിച്ചത്​

translate : English

ന്യൂഡൽഹി: രണ്ടു മാസത്തെ ഇടവേളക്കുശേഷം രാജ്യത്ത്​ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 17 പൈസയും ഡീസലിന്​ 22 പൈസയുമാണ് വെള്ളിയാഴ്​ച​ കൂട്ടിയത്​. ഇതോടെ കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന്​ 74.84 രൂപ. ജൂൺ ആദ്യവാരം പെട്രോളിന് 73ഉം ഡീസലിന്​ 67ഉം ആയിര​ുന്നു വില. ഡൽഹിയിൽ പെ​ട്രോൾ ലിറ്ററിന്​ 81.23 രൂപയും ഡീസലിന്​ 70.68 രൂപയുമായി. മുംബൈയിൽ പെട്രോളിന്​ 87.92ഉം ഡീസലിന്​ 77.11 രൂപയുമാണ്​ വില.

അസംസ്‌കൃത എണ്ണയുടെ വില ആഗോളതലത്തില്‍ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറച്ചിരുന്നില്ല. മുന്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസമായി എണ്ണവിതരണ കമ്പനികളുടെ ലാഭം വൻതോതിൽ വര്‍ധിച്ചിട്ടുമുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഇന്ധനവില കുറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇതെല്ലാം അസ്​ഥാനത്താക്കിയാണ്​ വീണ്ടും വില കൂട്ടിയത്​.

പൊതു​മേഖല എണ്ണക്കമ്പനികളാണ്​ ​ദിനംപ്രതി വില പുതുക്കിനിശ്ചയിക്കുന്നത്​. രാജ്യാന്തര വിപണിയിൽ ക്രൂഡ്​ ഓയിൽ വിലയിൽ വരുന്ന മാറ്റത്തി​െൻറ അടിസ്​ഥാനത്തിലും രൂപയുടെ മൂല്യമനുസരിച്ചുമാണ്​ വിലയിലെ ഏറ്റക്കുറച്ചിൽ നിശ്​ചയിക്കുന്നത്​. മാർച്ചിൽ ലോക്​ഡൗൺ പ്രഖ്യാപിച്ച ശേഷം രണ്ടുമാസത്തോളം വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, മേയിൽ കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും എക്‌സൈസ് നികുതി ഉയർത്തി. ജൂൺ ആദ്യവാരം വീണ്ടും പ്രതിദിന വർധന തുടങ്ങി. തുടർച്ചയായി ആഴ്​ചകളോളം വിലവർധിപ്പിച്ചത്​ കോവിഡ്​ പ്രതിസന്ധിയിൽ നട്ടംതിരിയു​ന്ന ജനങ്ങൾക്ക്​ ഇരുട്ടടിയായിരുന്നു. പിന്നീട്​ സെപ്​റ്റംബർ 22 മുതൽ പെട്രോളിനും ഒക്​ടോബർ രണ്ടു മുതൽ ഡീസലിനും വില പുതുക്കിയിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com