Wednesday, January 22, 2025
Google search engine
HomeCovid-19കോവിഡ് ബാധിച്ച്​ സൗദിയിൽ മലയാളി മരിച്ചു

കോവിഡ് ബാധിച്ച്​ സൗദിയിൽ മലയാളി മരിച്ചു

റിയാദ്: സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വയലിൽ വീട്ടിൽ ഷബീറാണ്​ (40) ഹഫർ അൽബാത്വിനിൽ മരിച്ചത്​. രണ്ടാഴ്​ചയായി ഹഫർ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാട്ടിൽ അവധിക്ക്​ പോകാൻ തയാറാറെടുക്കുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. 10 വർഷമായി ഹഫറിൽ ബഖാല ജീവനക്കാരനാണ്​. മൂന്നു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്.

മാതാവ്: ആരിഫാ ബീവി. ഭാര്യ: മദീന ബീവി, മകൾ: ഫസ്ന. കിങ് ഖാലിദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഹഫറിൽ ഖബറടക്കാനുള്ള നിയമനടപടി പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com