മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറൻറീനിലാണ്. ഇന്ന് വൈകീട്ട് വൈദ്യുതി മന്ത്രി എം.എം.മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇ.പി.ജയരാജൻ, തോമസ് ഐസക്, വി.എസ് സുനിൽകുമാർ എന്നീ മന്ത്രിമാർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.