Thursday, November 21, 2024
Google search engine
HomeGulfകോവിഡ്​: ഒമാനിൽ എട്ട്​ പേർ കൂടി മരിച്ചു

കോവിഡ്​: ഒമാനിൽ എട്ട്​ പേർ കൂടി മരിച്ചു

439 പുതിയ രോഗികൾ

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന എട്ടുപേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1122 ആയി. 439 പുതുതായി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. 111033 പേരാണ്​ ഇതുവരെ രോഗബാധിതരായത്​. 549 പേർ കൂടി രോഗമുക്​തരായി. 96949 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. 50 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 501 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 207 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

മസ്​കത്ത്​ ഗവർണറേറ്റിൽ 220 പേർക്ക്​ വൈറസ്​ബാധ സ്​ഥിരീകരിച്ചു. ഇതിൽ 65 പേരും സീബിലാണ്​. ബോഷർ-57, മസ്​കത്ത്​-46, അമിറാത്ത്​-25, മത്ര-20, ഖുറിയാത്ത്​-ഏഴ്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ എണ്ണം. വടക്കൻ ബാത്തിനയിലെ 50 പേരിൽ 37 പേരും സുഹാറിലാണ്​. ഷിനാസിലും സുവൈഖിലും നാലുപേർക്ക്​ വീതവും സഹമിലും ഖാബൂറയിലും രണ്ട്​ പേർക്ക്​ വീതവും ലിവയിൽ ഒരാൾക്കും സ്​ഥിരീകരിച്ചിട്ടുണ്ട്​. ദാഖിലിയയിലും 50 പേർക്ക്​ വൈറസ്​ ബാധ കണ്ടെത്തി. നിസ്​വയിൽ 26 രോഗികളുണ്ട്​. സമാഇൗൽ-ആറ്​, ബിഡ്​ബിദ്​-ആറ്​, ആദം-അഞ്ച്​, ഇസ്​കി-നാല്​, ബഹ്​ല-രണ്ട്​, മനാ-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ മേഖലകളിലെ എണ്ണം. തെക്കൻ ബാത്തിനയിൽ 43 പേരാണ്​ പുതുതായി വൈറസ്​ ബാധിതരായത്​. ഇതിൽ 25 പേരും ബർക്കയിലാണ്​. ദോഫാർ-29, ദാഹിറ-16, വടക്കൻ ശർഖിയ-11, തെക്കൻ ശർഖിയ-ഒമ്പത്​, അൽ വുസ്​ത-ആറ്​, ബുറൈമി-മൂന്ന്​, മുസന്ദം-രണ്ട്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com