Thursday, November 21, 2024
Google search engine
HomeCovid-19കോവിഡ്​: ഒമാനിൽ 15 പേർ കൂടി മരിച്ചു

കോവിഡ്​: ഒമാനിൽ 15 പേർ കൂടി മരിച്ചു

പുതുതായി രോഗം സ്​ഥിരീകരിച്ചത്​ 451 പേർക്ക്

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന 15 പേർ കൂടി ഒമാനിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1137 ആയി. മരണപ്പെട്ടവരിൽ 843 പേർ സ്വദേശികളും 279 പേർ പ്രവാസികളുമാണ്​. 451 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തിട്ടുണ്ട്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 111484 ആയി. 418പേർ കൂടി രോഗമുക്​തരായി. 97367 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. 47 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 480 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 198 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.

പുതിയ രോഗികളിൽ 207 പേരും മസ്​കത്ത്​ ഗവർണറേറ്റിലാണ്​ ഉള്ളത്​. ബോഷറിലാണ്​ കൂടുതൽ പേർ, 59. സീബ്​-56, മത്ര-40, മസ്​കത്ത്​-33, അമിറാത്ത്​-18, ഖുറിയാത്ത്​-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ എണ്ണം. വടക്കൻ ബാത്തിനയിൽ പുതുതായി വൈറസ്​ ബാധിതരായവർ 55 പേരാണ്​.ഇതിൽ 24 പേരും സുഹാറിലാണ്​. സുവൈഖ്​-16, ഷിനാസ്​-അഞ്ച്​, ലിവ-നാല്​, സഹം-മൂന്ന്​, ഖാബൂറ-മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തിലെ രോഗബാധിതരുടെ എണ്ണം. തെക്കൻ ബാത്തിനയിൽ 50 പേർക്കും സ്​ഥിരീകരിച്ചു. ഇതിൽ 19 പേർ ബർക്കയിലും 18 പേർ റുസ്​താഖിലും 12 പേർ മുസന്നയിലുമാണ്​. ദാഖിലിയ-35, ദോഫാർ-33, തെക്കൻ ശർഖിയ-22, വടക്കൻ ശർഖിയ-17, ബുറൈമി-14, ദാഹിറ-12, മുസന്ദം-അഞ്ച്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com