Tuesday, November 5, 2024
Google search engine
HomeIndia'ഐറ്റം' പരാമർശം: കമൽനാഥ് രണ്ടു ദിവസത്തിനകം തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകണം

‘ഐറ്റം’ പരാമർശം: കമൽനാഥ് രണ്ടു ദിവസത്തിനകം തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകണം

ന്യൂഡൽഹി: മധ്യപ്രദേശ് ഉപതെര​ഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്​ഥാനാർഥിക്കെതിരെ സ്​ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ കമൽനാഥ് രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം പരസ്പര വിദ്വേഷമോ വർഗീയ വിദ്വേഷമോ വളർത്തുന്ന പ്രസ്താവനകൾ നടത്തരുതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 18ന് കോൺഗ്രസ്​ സ്​ഥാനാർഥി സുരേഷ്​ രാജിന്​ വേണ്ടി ദാബ്രയിൽ പ്രചാരണ റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴായിരുന്നു കമൽ നാഥി​െൻറ വിവാദ പരാമർശം. ‘ഞങ്ങളുടെ സ്​ഥാനാർഥി അവളെപോലെയല്ല… അവളുടെ പേര്​ എന്താണ്​? നിങ്ങൾക്ക്​ അവളെ നന്നായി അറിയാം, നേരത്തേ എനിക്ക്​ മുന്നറിയിപ്പ്​ നൽകേണ്ടതായിരുന്നു… എന്തൊരു​ ഐറ്റമാണത്​” എന്നായിരുന്നു കമൽനാഥിനെ പരാമർശം.

ഉപതെര​ഞ്ഞെടുപ്പിലെ ബി​.ജെ.പി സ്​ഥാനാർഥി ഇമാർതി​ ദേവിക്കെതിരെയായിരുന്നു പ്രസ്​താവന. വിവാദ പരാമർശത്തിന്​ പിന്നാലെ ബി.ജെ.പി ​തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയിരുന്നു.

പിന്നീട് ഇക്കാര്യത്തിൽ വിശദീകരണവുമായി കമൽനാഥ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി സ്​ഥാനാർഥിയുടെ ​പേര്​ മറന്നുപോയതിനാലാണ്​ ​’ഐറ്റം’ എന്ന്​ വിശേഷിപ്പിച്ചതെന്ന്​ അ​ദ്ദേഹം പറഞ്ഞു. ‘ഞാൻ ചിലത്​ പറഞ്ഞു. എന്നാൽ അത്​ ആരെയും അപമാനിക്കാൻ വേണ്ടിയല്ല. ഞാൻ ഇമാർതി ദേവിയുടെ പേര്​ മറന്നുപോയിരുന്നു. പട്ടികയിൽ ഐറ്റം നമ്പർ വൺ, ഐറ്റം നമ്പർ രണ്ട്​ എന്നിങ്ങനെ പറയുന്നു. അ​െതങ്ങനെ അപമാനിക്കലാകും’ -കമൽനാഥ്​ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com