Monday, December 23, 2024
Google search engine
Homekeralaവിജിലൻസ്​​ റെയ്​ഡ്​ ചിട്ടിയുടെ നടത്തിപ്പ്​ പോലും അറിയാതെ; ഗുരുതര വീഴ്​ചയൊന്നും കണ്ടെത്താനായില്ല -കെ.എസ്​.എഫ്​.ഇ

വിജിലൻസ്​​ റെയ്​ഡ്​ ചിട്ടിയുടെ നടത്തിപ്പ്​ പോലും അറിയാതെ; ഗുരുതര വീഴ്​ചയൊന്നും കണ്ടെത്താനായില്ല -കെ.എസ്​.എഫ്​.ഇ

translate : English

തിരുവനന്തപുരം: വിജിലൻസ്​ റെയ്​ഡ്​ നടത്തിയ 36 ശാഖകളിലും കെ.എസ്​.എഫ്​.ഇ ഇ​േൻറണൽ ഓഡിറ്റിങ്​ നടത്തി. ഇതിൽ ഗ​ുരുതരമായ വീഴ്​ചകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന്​ കെ.എസ്​.എഫ്​.ഇ ചെയർമാൻ പീലപ്പോസ്​ തോമസ്​ അറിയിച്ചു. ട്രഷറി ഡെപ്പോസിറ്റ്​ കൊടുക്കാതെ ഒരു ചിട്ടിപോലും ആരംഭിച്ചിട്ടില്ല. ചിട്ടിയുടെ ലേല തീയതിക്ക്​ മു​മ്പ്​ പണമടച്ചവരെ മാത്രമേ ലേലത്തിൽ പ​ങ്കെടുപ്പിച്ചിട്ടുള്ളൂ.

മൂന്ന്​ ഉപഭോക്​താക്കൾ 50 മാസത്തെ ചിട്ടിയിൽ ഇടക്കുവെച്ച്​ പണമടക്കുന്നതിൽ വീഴ്​ച വരു​ത്തിയതിനെ കുറിച്ചായിരുന്നു കാസർകോ​ട്ടെ​ ബ്രാഞ്ചിൽ​ വിജിലൻസ്​ അന്വേഷിച്ചത്.​ വീഴ്​ച വരുത്തിയവർ പണമടക്കാതെ എങ്ങനെയാണ്​ മറ്റുള്ളവർക്ക്​ പണം നൽകുന്നതെന്നും ചോദിച്ചു. തുടർന്ന്​ ചിട്ടിയുടെ നടത്തിപ്പ്​ രീതികൾ വിജിലൻസിനെ ബ്രാഞ്ച്​ മാനേജർ വിവരിച്ചുകൊടുത്തു. ചിട്ടിയുടെ പ്രവർത്തന രീതിയെക്കുറിച്ച്​ പോലും മനസ്സിലാക്കാതെയാണ്​ മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുമായി ഉദ്യോഗസ്​ഥർ ബ്രാഞ്ചുകൾ പരിശോധിച്ചതെന്നും ചെയർമാൻ പറഞ്ഞു​.

ദൈനംദിന ഇടപാടുകളിൽ ഉണ്ടാകുന്ന നിസ്സാര പ്രശ്​നങ്ങൾ മാത്രമാണ്​ കണ്ടെത്താൻ കഴിഞ്ഞത്​. അതിൽനിന്ന്​ വ്യത്യസ്​തമായി വിജിലൻസ്​ വല്ല ക്രമക്കേടും കണ്ടെത്തിയാൽ അക്കാര്യം അറിയിക്ക​ട്ടെ. ആ സന്ദർഭത്തിൽ അതിനെക്കുറിച്ച്​ പ്രതികരിക്കാം. പണം അടക്കുന്നതിൽ മുടക്ക്​ വരുത്തുന്ന ഉപഭോക്​താവിന്​ പകരം ആളുകളെ ചേർക്കുന്നു എന്നാണ്​ മറ്റൊരു ന്യൂനതയായി പറയുന്നത്​. എന്നാൽ, അക്കാര്യം കേന്ദ്ര ചിറ്റ്​സ്​ ആക്​ടിൽ വ്യവസ്​ഥയുള്ളതാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ്​ 36 ബ്രാഞ്ചുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്​. ചിറ്റാളൻമാരിൽനിന്ന്​ ആദ്യഗഡു ലഭിക്കാതെ കെ.എസ്​.എഫ്​.ഇ ഫണ്ട്​ ഉപയോഗിച്ച്​ ട്രഷറിയിൽ നിക്ഷേപം നടത്തുന്നു, ചിറ്റാളൻമാർ നൽകുന്ന ചെക്കുകൾ കലക്​ഷനാകുന്നതിന്​ മുമ്പുതന്നെ ഇവരെ നറുക്കിൽ ഉൾപ്പെടുത്തി ചിട്ടി നൽകുന്നു, പല ചിട്ടികളിലും ചിറ്റാളൻമാർ തുക അടക്കാതെ കെ.എസ്​.എഫ്​.ഇ പൊള്ള ചിട്ടികൾ നടത്തുന്നു തുടങ്ങിയ ക്രമക്കേടുകളാണ്​ കണ്ടെത്തിയത്​. വിജിലൻസ്​ ഡയറക്​ടറുടെ ഉത്തരവി​​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com