തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും ചിലത് പുറത്തുവരാനുണ്ടെന്നും അതും ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേട്ടയാടെപ്പട്ടപ്പോഴും നാളെ എല്ലാം പുറത്തുവരുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. തെറ്റ് ചെയ്തില്ലെങ്കിൽ ദോഷം ഉണ്ടാവിെല്ലന്ന വിശ്വാസമായിരുന്നു. അതിനാൽ വലിയ ടെൻഷനും ഇല്ലായിരുന്നു -കേസരി സ്മരക ട്രസ്റ്റിെൻറ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സോളാർ കേസിലെ വിവാദസ്ത്രീ തെൻറ പേര് അനാവശ്യമായി കൂട്ടിച്ചേർത്തതാണെന്ന ശരണ്യ മനോജിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം വേണമോയെന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. ഒരു അന്വേഷണം നടത്തിയതിെൻറ ഫലം എല്ലാവരും കണ്ടു. അന്വേഷണംവഴി സർക്കാറിെൻറ പണം പോയി എന്നതല്ലാതെ ഒന്നുമുണ്ടായില്ല. സോളാർ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണൻ എറണാകുളം െഗസ്റ്റ്ഹൗസിൽ തന്നെ സന്ദർശിച്ച് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല.
മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്നതൊന്നും പരസ്യമാക്കാൻ ആഗ്രഹമില്ല. സോളാർ വിഷയത്തിൽ തെൻറ പാർട്ടിയിൽെപട്ടവർ തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. വിജിലൻസ് വകുപ്പിെൻറ മന്ത്രി താനായിരുന്നെങ്കിൽ ബന്ധപ്പെട്ട മന്ത്രിെയക്കൂടി വിശ്വാസത്തിലെടുത്ത് അറിയിച്ചശേഷമേ വിജിലൻസ് റെയ്ഡ് നടത്തൂ. അത് തെൻറ പ്രവർത്തനശൈലിയാണ്. മറ്റുള്ളവരുടെ ശൈലി അങ്ങനെ ആകണമെന്നില്ല. കെ.എസ്.എഫ്.ഇ നല്ല െപാതുമേഖലാ സ്ഥാപനമാണ്. റെയ്ഡിന് പിന്നിൽ സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമാണെന്നത് അവർ ചർച്ച ചെയ്യെട്ടയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.