Monday, October 7, 2024
Google search engine
HomeEnglishKeralaപൊലീസ്​ നിയമത്തിന്​ പിന്നിൽ​ സദുദ്ദേശം; ഇനി നിയമസഭയിൽ ചർച്ച ചെയ്​ത​ ശേഷം മാത്രം നടപടി -മുഖ്യമന്ത്രി

പൊലീസ്​ നിയമത്തിന്​ പിന്നിൽ​ സദുദ്ദേശം; ഇനി നിയമസഭയിൽ ചർച്ച ചെയ്​ത​ ശേഷം മാത്രം നടപടി -മുഖ്യമന്ത്രി

translate : English

തിരുവനന്തപുരം: സ്​ത്രീകൾക്കെതിരായ സൈബർ അതിക്രമത്തി​െൻറ പശ്​ചാത്തലത്തിൽ തികച്ചും സദുദ്ദേ​ശത്തോടെ മാത്രമാണ്​ പൊലീസ്​ നിയമ​ ഭേദഗതി നടപ്പാക്കിയതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ഇത്​ ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്ന്​ സർക്കാറിനെ സംരക്ഷിക്കുന്നവരും പൊതുജനങ്ങളും അഭിപ്രായപ്പെട്ടു. അത്​ കണ്ടില്ലെന്ന്​ നടിക്കാൻ സർക്കാറിനാവില്ല. ഇതേതുടർന്നാണ്​ നിയമം നടപ്പാക്കില്ലെന്ന്​ ഇന്നലെ പ്രഖ്യാപിച്ചത്​. ഇന്ന്​ മന്ത്രിസഭ യോഗം ചേർന്ന്​ പിൻവലിക്കാനുള്ള ഓർഡിനൻസ്​ ഇറക്കുകയും ചെയ്​തു -മുഖ്യമന്ത്രി പറഞ്ഞു.

സർക്കാറിനോട്​ ശത്രുതാപരമായ നിലപാടുള്ള മാധ്യമങ്ങളോട്​ ഒരിക്കൽപോലും ഒരു ഇടതുസർക്കാറും ശത്രുതാപരമായ സമീപനം സ്വീകരിച്ചിട്ടില്ല. ഈ സർക്കാറും സ്വീകരിക്കില്ല. നിയമ​ ഭേദഗതി ചെയ്യാനുണ്ടായ ​ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്​. എന്നാൽ, ഇനി ഓർഡിനൻസിലൂടെ ഇത്തരമൊരു നിയമം സർക്കാർ കൊണ്ടുവരില്ല. പകരം, നിയമസഭ സമ്മേളനത്തിൽ വിശദമായ ചർച്ച നടത്തി മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ -മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്​തമാക്കി.

പൊലീസിന്​ അമിതാധികാരം നൽകുന്ന വിവാദ ഭേദഗതി ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭയാണ്​ ശുപാര്‍ശ ചെയ്തത്. പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്ത്​ നവംബർ 21ന്​ ഗവർണർ ഒപ്പുവെച്ചതോടെ നിയമമായി പ്രാബല്യത്തിൽ വന്നു. എന്നാൽ, പ്രതിഷേധം കനത്തതോടെ 48മണിക്കൂറിനകം സർക്കാർ അടിയറവ്​ പറഞ്ഞ്​ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

വ്യക്​തികളെ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വ്യാജ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഇത്​ മാധ്യമസ്വാതന്ത്ര്യത്തിന്​ കൂച്ചുവിലങ്ങിടാനുള്ള നീക്കമായി ആ​േക്ഷ​പമുയർന്നു. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള കരിനിയമമാണിതെന്നാണ്​ പ്രശാന്ത്​ ഭൂഷൺ അടക്കമുള്ളവർ അഭിപ്രായപ്പെട്ടത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com