കടയിൽ പോയി മടങ്ങുകയായിരുന്ന ഇവരെ അമിതവേഗത്തിൽ എത്തിയ പിക് അപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
translate : English
പുനലൂർ: ഉറുകുന്നിൽ കാൽനട യാത്രക്കാരായ വിദ്യാർഥിനികൾക്ക് നേരെ പിക് അപ് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉറുകുന്ന് ഓലിക്കൽ സന്തോഷിന്റെ മകൾ ശ്രുതി (13), ടിസൻ ഭവനിൽ കുഞ്ഞുമോന്റെ മകൾ കെസിയ (17) എന്നിവരാണ് മരിച്ചത്.
ശ്രുതിയുടെ സഹോദരി ശാലിനിയെ (17) ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ദേശീയ പാതയിൽ ഉറുകുന്ന് മുസ്ല്യാർ പാടത്തിെൻറ സമീപമായിരുന്നു അപകടം. അയൽവാസികളായ മൂവരും കടയിൽ പോയി മടങ്ങുേമ്പാൾ എതിരെ അമിതവേഗത്തിൽ എത്തിയ പിക് അപ് മൂവരേയും ഇടിച്ചു തെറിപ്പിച്ചു. പിക്അപ്പ് പാടത്തേക്ക് മറിഞ്ഞു. ഇരുവരുടേയും മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ.