Sunday, December 22, 2024
Google search engine
HomeEnglishKeralaബുർവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം അടക്കും

ബുർവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം അടക്കും

translate : English

തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റ് വെള്ളിയാഴ്​ച ഉച്ചയോടെ തിരുവനന്തപുരത്ത് ആഞ്ഞുവീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പി​െൻറ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തി​െൻറ പ്രവർത്തനം ​വെള്ളിയാഴ്​ച രാവിലെ 10 മുതൽ വൈകീട്ട് ആറു വരെ നിർത്തി വെക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ല കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതി​െൻറ ഭാഗമായാണ്​ നടപടി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുർവി ചുഴലിക്കാറ്റി​െൻറ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്ന്​ കാലാവസ്ഥ വകുപ്പി​െൻറ മുന്നറിയിപ്പുണ്ട്​. ജില്ലയിൽ അതിനാൽതന്നെ അതീവ ജാഗ്രതാ നിർദേശമാണ്​ പ്രഖ്യാപിച്ചിട്ടുള്ളത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com