Friday, January 3, 2025
Google search engine
Homekwkeralaമോഷ്​ടിച്ച ബൈക്കുമായി മോഷണത്തിനിറങ്ങിയവർ പിടിയിൽ

മോഷ്​ടിച്ച ബൈക്കുമായി മോഷണത്തിനിറങ്ങിയവർ പിടിയിൽ

ആലുവ: മോഷ്​ടിച്ച ബൈക്കുമായി മോഷണത്തിനിറങ്ങിയ രണ്ടു പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻറ് പരിസരത്ത് നിന്ന് പിടികൂടിയത്.

മോഷ്ടിച്ചെടുത്ത ലാപ്​ടോപ്​, മൊബൈൽ ഫോണുകൾ, സ്വർണമാല, ചെറിയ വിഗ്രഹം എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. ബൈക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ചതാണ്. വീടുകുത്തിത്തുറക്കാനുള്ള ആയുധവും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പിറവം പാഴൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ മഹേഷ് പ്രതിയാണ്. ആലുവ, ഹിൽപ്പാലസ്, സെൻട്രൽ , വടക്കേക്കര, കുന്നത്തുനാട് , മട്ടന്നൂർ, കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. ബൈജുവിനെതിരെ വടക്കേക്കര സ്റ്റേഷനിൽ കേസുണ്ട്. മഹേഷും ബൈജുവും പരിചയപ്പെട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളു.

ഇതിനു മുമ്പ് ഒരു തമിഴ്നാട് സ്വദേശിയുമായി ചേർന്ന് തീവണ്ടിയിലും മറ്റും മോഷണം നടത്തിയതിൻറെ വീതം കിട്ടിയ വസ്തുക്കളാണ് കൈവശമുണ്ടായിരുന്നതെന്ന് മഹേഷ് പോലീസിനോട് പറഞ്ഞു. ആലുവയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തനായിരുന്നു ഇവരുടെ പദ്ധതി. ഇൻസ്പെക്ടർ ഗോപകുമാർ, എസ്‌.എ മാരായ ജയൻ ടി.എൽ, അബ്ദുൽ അസീസ് ഇ എ, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ നവാബ്, ഹാരിസ്, അഭിലാഷ് എന്നിവരാണ് പോലിസ് സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com