Wednesday, January 22, 2025
Google search engine
HomeEnglishindiaപത്തുവയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയിൽ

പത്തുവയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയിൽ

ബംഗളൂരു: പത്തുവയസുകാരിയെ പീഡിപ്പിച്ച വയോധികനായ ക്ഷേത്ര പൂജാരി അറസ്​റ്റിൽ. ദേവനഹള്ളിയിലെ കുട്ടിയുടെ വീട്ടിലാണ് സംഭവം. ചിക്കബെല്ലാപുര സ്വദേശി വെങ്കടരമണപ്പ (62)ആണ് അറസ്​റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് ദേവനഹള്ളിയിലെ മകളുടെ വീട്ടിലെത്തിയതായിരുന്നു വെങ്കടരമണപ്പ.

ക്ഷേത്രം പുരോഹിതനായ മരുമകന് മറ്റൊരു സ്ഥലത്തേക്കു പോകേണ്ടതിനാല്‍ ദേവനഹള്ളിയിലെ ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കിനടത്താനായിരുന്നു വെങ്കട്ടരമണപ്പ എത്തിയത്. വീടിന് സമീപം കളിക്കുകയായിരുന്ന അയൽവീട്ടിലെ പത്തുവയസുകാരിയായ കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കളിക്കാൻ പോയ മകൾ തിരിച്ചുവരാതായതോടെ മാതാപിതാക്കൾ സമീപത്തെ ക്ഷേത്രത്തിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തെരുവു കച്ചവടക്കാരാണ് പൂജാരി മകളെ കൂട്ടികൊണ്ടുപോയെന്ന് അറിയിച്ചത്. മാതാപിതാക്കൾ വീട്ടിലെത്തിയതോടെ കരഞ്ഞുകൊണ്ട് പത്തുവയസുകാരി പുറത്തേക്ക് ഒാടിവരുകയായിരുന്നു.

ഇതോടെ സ്ഥലത്ത് ആളുകൾ തടിച്ചുകൂടി. തുടർന്ന് ദേവനഹള്ളി പൊലീസ് സ്ഥലത്തെത്തി വെങ്കടരമണപ്പയെ അറസ്​റ്റ് ചെയ്തു. പത്തുവയസുകാരിയെ വീട്ടിലേക്ക് വെങ്കടരമണപ്പ പിടിച്ചുകൊണ്ടുപോകുന്നത് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com