Friday, January 24, 2025
Google search engine
HomeIndiaഅസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ തരുൺ ഗൊഗോയ്​ അന്തരിച്ചു

അസം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ തരുൺ ഗൊഗോയ്​ അന്തരിച്ചു

translate : English

ന്യൂഡൽഹി: അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ തരുൺ ഗൊഗോയ്​ (84)​ അന്തരിച്ചു. നേരത്തെ കോവിഡ്​ ബാധിച്ചിരുന്ന ഗൊഗോയ്​ ഗുഹാവത്തി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ആഗസ്​റ്റ്​ മാസത്തിൽ കോവിഡ്​ ബാധിച്ച ​ഗൊഗോയിയെ പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കിയിരുന്നു. കോവിഡ്​ നെഗറ്റീവ്​ ആയ ശേഷവും അസ്വസ്ഥതകൾ തുടർന്നതിനാൽ ഗൊഗോയിയെ നവംബർ 2 മുതൽ വെൻറിലേറ്ററിലാക്കിയിരുന്നു.

2021ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മഹാസഖ്യരൂപീകരണത്തിനായി ഗൊഗോയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നുവരുന്നതിനിടെയാണ്​ അസുഖബാധിതനായത്​. 2001മുതൽ 2016 വരെ മൂന്നുതവണയായി 15 വർഷം അസം മുഖ്യമന്ത്രിയായിരുന്നു. ആറു തവണ എം.പിയായ ഗൊഗോയ്​ ​നരസിംഹ റാവും മന്ത്രിസഭയിൽ കേ​ന്ദ്ര മന്ത്രിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com