Thursday, December 26, 2024
Google search engine
HomeEnglishindiaചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

translate : English

ന്യൂഡൽഹി: ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം. കർഷക സംഘടനകളാണ് ഡിസംബർ 8ന് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബർ 5ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കർഷകർ അറിയിച്ചു.

പുതിയ കാർഷിക നിയമത്തിനെതിരെ കഴിഞ്ഞ ഒൻപത് ദിവസങ്ങളായി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ് കർഷകർ. കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് കൂടുതൽ ശക്തമായ പ്രക്ഷോഭം നടത്താൻ കർഷകർ തീരുമാനിച്ചിരിക്കുന്നത്.

കാ​ർ​ഷി​ക ഭേ​ദ​ഗ​തി നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ക​ർ​ഷ​ക​ർ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്ന് കർഷകർ അറിയിച്ചു. മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com