Wednesday, January 22, 2025
Google search engine
HomeUncategorizedജിമ്മിക്കി കമ്മൽ കളിച്ച് സിനിമയിലേക്ക്

ജിമ്മിക്കി കമ്മൽ കളിച്ച് സിനിമയിലേക്ക്

ഒരു ജിമ്മിക്കി കമ്മലിനെ കൊണ്ട് ഇത്രയൊക്ക സാധിക്കുമോ എന്ന് ചിന്തിച്ചു പോകുകയാണ്. ഇപ്പോഴൊരു ഡാൻസ് കളിക്കാൻ ആരെങ്കിലും പറഞ്ഞാൽ ഒട്ടുമേ ആലോചിച്ച് കളയാതെ മിക്കവരും പ്ലേ ചെയ്യും… എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പൻ കട്ടോണ്ടു പോയെ…എന്ന്.  ഈ പാട്ടിന്റെ ഡാൻസ് വിഡിയോകള്‍ അത്രമേലാണു യുട്യൂബിലും സമൂഹ മാധ്യമങ്ങളിലുമെത്തുന്നത്. യുട്യൂബ് പ്രേക്ഷകർക്കിടയിൽ പ്രിയങ്കരരായ നിക്കോളിന്റെയും സൊണാലിന്റെയും ജിമ്മിക്കി കമ്മൽ ഡാൻസാണ് ഇക്കൂട്ടത്തിൽ യുട്യൂബിലെ ഏറ്റവും പുതിയ ട്രെൻഡ്. അതുമാത്രമല്ല കളിച്ച് കളിച്ച് മുംബൈക്കാരായ ഈ നർത്തകിമാര്‍ ഒരു മലയാളം സിനിമയിൽ ഡാൻസ് ചെയ്യാൻ പോകുകയാണ്. മിഥുൻ മാനുവേലിന്റെ ആട് രണ്ടാം ഭാഗത്തിലാണ് ഈ സുന്ദരിമാരുടെ ഡാൻസുളളത്. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.  നിക്കോളിന്റെയും സൊണാലിന്റെയും എല്ലാ ഡാൻസ് വിഡിയോകളും തരംഗമാണ്. ഓൺലൈൻ വഴി നൃത്തത്തെ കുറിച്ച് ക്ലാസും എടുക്കുന്നുണ്ട് ഇവർ. കൊറിയോഗ്രാഫിയും ഡാൻസ് സ്കൂളുമൊക്കെ സജീവമാണിവര്‍. നൃത്തത്തോടുള്ള പ്രിയം ലോകത്ത അറിയിക്കാനാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. ഹോളിവുഡ്, ഹിപ് ഹോപ്, ബെല്ലി ഡാൻസ് എന്നു തുടങ്ങി ഒരു കൂട്ടം വ്യത്യസ്തമായ നൃത്ത വിഡിയോകളാണ് ഈ ചാനലിലുള്ളത്. എന്തായാലും ജിമ്മിക്കി കമ്മൽ കളിച്ച് മലയാളികൾക്കിടയിൽ കൂടുതല്‍ പ്രശസ്തരായെന്നു മാത്രമല്ല സിനിമയിൽ അവസരവും ഇവരെ തേടിയെത്തി.  ജിമ്മിക്കി കമ്മൽ പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്ന അനേകം വിഡിയോകളാണ് ഇന്റർനെറ്റിലുള്ളത്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഈണമിട്ട പാട്ടാണ് ജിമ്മിക്കി കമ്മൽ. അനിൽ പനച്ചൂരാന്റെ വരികൾ പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്. ആട് രണ്ടാം ഭാഗത്തിന്റെയും സംഗീതം ഷാൻ റഹ്മാനാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com