മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് ഫലം മാറ്റമുണ്ടാക്കിയിെല്ലങ്കിലും മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. കാമ്പയിനിൽ എന്താണ് കണ്ടത് ഒരു വശത്ത് ദീർഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എന്നാൽ മറുവശത്ത് പരിചയ സമ്പത്ത് കുറഞ്ഞ യുവാവായ തേജസ്വി യാദവുമാണെന്നും ശരത് പവാർ പറഞ്ഞു.
തേജസ്വി യാദവ് തെരഞ്ഞെടുപ്പിനെ നേരിട്ട രീതി ഒരുപാട് യുവാക്കൾക്ക് പ്രചോദനമാണ്. ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം ചിലപ്പോൾ മാറ്റം കൊണ്ടുവരില്ല. പക്ഷേ അത് മാറ്റങ്ങൾക്കുള്ള വഴിയൊരുക്കുമെന്ന് ശരത് പവാർ വ്യക്തമാക്കി.
ബിഹാർ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ മഹാസഖ്യമാണ് മുന്നിട്ട് നിന്നതെങ്കിൽ പിന്നീട് എൻ.ഡി.എ ലീഡെടുത്തു. പക്ഷേ, തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ പുരോഗമിക്കുന്നിനിടെ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് ബിഹാറിൽ നടക്കുന്നത്.