Sunday, October 6, 2024
Google search engine
HomeUncategorizedമുൻനിര മൊബൈല്‍ കമ്പനികളുടെ കള്ളത്തരം പുറത്ത്!

മുൻനിര മൊബൈല്‍ കമ്പനികളുടെ കള്ളത്തരം പുറത്ത്!

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നാള്‍ക്കുനാള്‍ മത്സരം കൂടി വരികയാണ്. വിപണി കയ്യടക്കാന്‍ വേണ്ടി പല തന്ത്രങ്ങളും മിക്ക കമ്പനികളും നിരന്തരം ആവിഷ്‌കരിക്കുന്നുണ്ട്. കൂട്ടത്തിൽ ചില കമ്പനികൾ പെര്‍ഫോമന്‍സ് കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുക കൂടി ചെയ്യുന്നുണ്ടെന്നാണ് പുതിയ വിവരം. മൊബൈലുകളെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്ന എക്സ്ഡിഎ ഡെവലപ്പേർസ് പോര്‍ട്ടലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടുന്നത്.  ഇക്കൂട്ടത്തില്‍ ഏറ്റവും ചീത്തപ്പേരുള്ളത് വണ്‍ പ്ലസിനും മെയ്‌സുവിനും ആണെന്നാണു ലഭിക്കുന്ന വിവരം. സ്മാര്‍ട്ട്ഫോണുകള്‍ക്കായി ക്രമീകരിക്കുന്ന ബെഞ്ച്മാര്‍ക്കുകളില്‍ സ്‌കോറുകള്‍ പലതും തിരുത്തിക്കാണിക്കുന്നുവെന്ന് ഈ കമ്പനികളെ കുറിച്ച് ആരോപണമുണ്ട്. വൺപ്ലസ് 3ടി, മെയ്സു പ്രോ 6 പ്ലസ് എന്നിവയാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാന ഫോണുകള്‍.  ക്വാൽകം സ്നാപ്ഡ്രാഗൻ 821 ചിപ്സെറ്റിന്റെ കരുത്തുമായി വിപണിയില്‍ എത്തിയ വൺപ്ലസ് 3ടിയില്‍ ആപ്പുകള്‍ അതിശയകരമായ വേഗതയിലാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണു രേഖപ്പെടുത്തിയിരുന്നത്. ഇതേ ചിപ്പ്‌സെറ്റ് ഉപയോഗിക്കുന്ന മറ്റു ഫോണുകളായ ഷവോമി എംഐ നോട്ട് 2, ഗൂഗിൾ പിക്സൽ എക്സ്എൽ എന്നിവയ്‌ക്കൊന്നും ഇല്ലാതിരുന്ന മികച്ച പ്രകടനമാണ് ഈ ഫോണ്‍ കാഴ്ച വച്ചത്. ഗീക്ക്‌ബെഞ്ച് പോലെയുള്ള ബെഞ്ച്മാര്‍ക്കുകള്‍ നോക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡില്‍ ഉണ്ടായിരുന്ന മെയ്‌സുവാകട്ടെ പെര്‍ഫോമന്‍സ് മോഡിലും!  ഇതിന്റെ സത്യം അറിയാനായി എക്സ്ഡിഎ ഡെവലപ്പേർസ് നേരെ പോയത് പ്രമുഖ ബെഞ്ച്മാര്‍ക്കിങ് ആപ്പായ ഗീക്ക്‌ബെഞ്ചിന്റെ പ്രിമേറ്റ് ലാബിലേയ്ക്കായിരുന്നു. കള്ളക്കഥകളൊന്നും മെനഞ്ഞെടുക്കാതെ ഗീക്ക്‌ബെഞ്ചിന്റെ മറ്റൊരു വേര്‍ഷന്‍ നിര്‍മിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. വൺപ്ലസ് 3ടി, മെയ്സു പ്രോ 6 തുടങ്ങിയവയ്ക്ക് അലര്‍ട്ടുകള്‍ പോവാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഈ വേര്‍ഷനില്‍ റണ്‍ ചെയ്തപ്പോള്‍ എന്തായാലും ഇവയുടെ ശരിക്കുമുള്ള അവസ്ഥ അറിയാന്‍ സാധിച്ചു.   OnePlus 3T vs OnePlus 3 | Review & Comparison എന്തായാലും ഈ പരീക്ഷണം സത്യം വെളിവാക്കി. യഥാര്‍ഥത്തില്‍ ഈ ഫോണുകളുടെ പെര്‍ഫോമന്‍സ് പെരുപ്പിച്ചു കാണിക്കുന്നതിലും താഴെയാണെന്ന് ഗീക്ക്‌ബെഞ്ചിന്റെ നോനെയിം സംവിധാനം വെളിവാക്കി. ഭീമമായ വ്യത്യാസമൊന്നും കാണിച്ചില്ലെങ്കിലും പെര്‍ഫോമന്‍സ് പെരുപ്പിച്ച് കാണിക്കുന്നത് തികച്ചും മോശവും ഉപഭോക്താക്കളോടുള്ള അന്യായവുമാണ്.  മെയ്സു പ്രോ 6 പ്ലസിനുള്ളിലുള്ള എക്സിനോസ് 8890 പ്രോസസർ, കുറഞ്ഞ പവര്‍ ഉള്ളതും ആവശ്യത്തില്‍ കുറഞ്ഞ സാന്ദ്രതയോടു കൂടിയതുമാണ്. എന്നാല്‍ ഇവര്‍ പുറമേ കാണിക്കുന്നത് വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ആവാന്‍ വേണ്ടതിലും എത്രയോ മികച്ചതാണ് ഈ പ്രോസസര്‍ എന്നതാണ്.  തെറ്റായ ബെഞ്ച്മാര്‍ക്കുകള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്ന് വൺപ്ലസ് ഉറപ്പു നല്‍കി. ഏറ്റവും പുതിയ ഫോണുകളായ വൺപ്ലസ് 3, വൺപ്ലസ് 3ടി എന്നിവയില്‍ ഗെയിമിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ട മികച്ച ചേരുവകളാണ് ഉള്ളത്. ബെഞ്ച്മാര്‍ക്കിങ് ആപ്പുകളെ ആശ്രയിക്കുന്നതായിരിക്കില്ല ഇതിലെ ഓക്‌സിജന്‍ ഓപ്പറേറ്റിങ് സിസ്റ്റം. ഇതിന്റെ പെര്‍ഫോമന്‍സ് കൂടുതല്‍ മികച്ചതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com