100 രൂപയുടെ നാണയം: അറിയാം കൂടുതല്‍ കാര്യങ്ങള്‍

0
1586

ഭാരതരത്‌ന ജേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.ജി രാമചന്ദ്രന്റെ(എംജിആര്‍)നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നൂറിന്റെയും അഞ്ചിന്റെയും നാണയങ്ങള്‍ പുറത്തിറക്കുന്നു.  നാണയങ്ങളില്‍ എംജിആറിന്റെ ചിത്രത്തോടൊപ്പം ‘ ഡോ. എം.ജി രാമചന്ദ്രന്റെ നൂറാം ജന്മവാര്‍ഷികം’ എന്ന് ഇംഗ്ലീഷിലും ദേവനാഗരിയിലും രേഖപ്പെടുത്തും. എംജിആറിന്റെ ചിത്രത്തിന് താഴെ ‘1917-2017’ എന്നുമുണ്ടാകും. 100 രൂപ നാണയത്തിന് 35 ഗ്രാം ആണ് ഭാരമുള്ളത്. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനംവീതം നിക്കലും സിങ്കുമാണ് നാണയം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. 44 മില്ലീമീറ്റര്‍ വ്യാസവുമാണുള്ളത്.  അഞ്ച് രൂപ നാണയത്തിന് ആറ് ഗ്രാമാണ് തൂക്കമുള്ളത്. ചെമ്പ് 75 ശതമാനവും സിങ്ക് 20 ശതമാനവും നിക്കല്‍ അഞ്ച് ശതമാനവും ചേര്‍ത്താണ് നാണയത്തിന്റെ നിര്‍മാണം. 100 രൂപ നാണയത്തിന്റെ ഒരുഭാഗത്ത് അശോക സ്തംഭവും സത്യമേവ ജയതേയെന്ന് അതിന്റെ അടിയിലും ദേവനാഗിരി ലിപിയില്‍ എഴുതിയിരിക്കുന്നു. രൂപയുടെ അടയാളവും 100 എന്ന് അക്കത്തിലും എഴുതിയിട്ടുമുണ്ട്. മറുഭാഗത്ത് നടുവിലായി എംജിആറിന്റെ ചിത്രവുമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here