Friday, April 19, 2024
Google search engine
HomeUncategorizedഎല്ലാം സുനിയുടെ പ്ലാൻ; ഒരു ‘വർക്ക്’ ഉണ്ടെന്നു മാത്രം പറഞ്ഞാണ് കൂടെക്കൂട്ടിയത്: മണികണ്ഠൻ

എല്ലാം സുനിയുടെ പ്ലാൻ; ഒരു ‘വർക്ക്’ ഉണ്ടെന്നു മാത്രം പറഞ്ഞാണ് കൂടെക്കൂട്ടിയത്: മണികണ്ഠൻ

കൊച്ചി ∙ ഓടുന്ന വാഹനത്തിനുള്ളിൽ മലയാളി നടി അതിക്രമത്തിന് ഇരയായ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ പൾസൻ സുനിയെന്ന സുനിൽകുമാറാണെന്ന പൊലീസിന്റെ നിഗമനം ശരിവച്ച് പിടിയിലായ കൂട്ടുപ്രതി മണികണ്ഠൻ. എല്ലാം പ്ലാൻ ചെയ്തത് സുനി ഒറ്റയ്ക്കാണെന്ന് മണികണ്ഠൻ പൊലീസിന് മൊഴിനൽകി. ഒരു ‘വർക്ക്’ ഉണ്ടെന്നു പറഞ്ഞാണ് കൂടെകൂട്ടിയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താൻ കരുതിയതെന്നും മണികണ്ഠൻ വ്യക്തമാക്കി. സുനിക്കു പിന്നിൽ ആരാണെന്നു തനിക്കറിയില്ലെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.  നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തിൽ കയറിയശേഷം മാത്രമാണ് അറിഞ്ഞത്. താൻ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠൻ പറഞ്ഞു. കൃത്യത്തിനുശേഷം പണത്തെച്ചൊല്ലി താനും സുനിയും തമ്മിൽ തർക്കമുണ്ടായതായും മണികണ്ഠൻ മൊഴി നൽകി. എന്നാൽ ഇയാളുടെ മൊഴി പൂർണമായും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിൽ മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.  സിനിമാ സെറ്റിലെ അസൽ ഗുണ്ടകൾ  കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോൾ മൂന്നു പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളാണ് പിടിയിലായ മണികണ്ഠൻ. അതേസമയം, കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ അറസ്റ്റിലായ കേസിലെ പ്രതികൾ വടിവാൾ സലിമിനെയും പ്രദീപിനെയും അന്വേഷണ സംഘം ആലുവ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  അതേസമയം, കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ഒരു മാസത്തെ ടെലിഫോൺ സംഭാഷണ രേഖകൾ നിർണായകമാവും. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാൾ ഫോണിൽ ആരെയോ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പൾസർ സുനി മുൻകൂർജാമ്യത്തിനു ശ്രമിക്കുന്നതിനാൽ കേസ് കോടതി പരിഗണിക്കുന്നതിന് മുൻപ് പ്രതിയെ പിടികൂടാനാണ് പൊലീസ് ശ്രമം. ഇയാളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.  മാർട്ടിനെ ‘ഇരുത്തിപ്പൊരിച്ച്’ എംഎൽഎയുടെ പ്രസംഗം  സിനിമാ നിർമാണ കമ്പനിയുടെ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനാണ് അതിക്രമത്തിന് ഒത്താശ ചെയ്തത്. പണത്തിനു വേണ്ടിയാണു നടിയുടെ യാത്രാ വിവരം ചോർത്തിയതെന്നു മാർട്ടിൻ സമ്മതിച്ചു. സംവിധായകൻ ലാലിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കുമ്പോൾ അവിടെയെത്തിയ നിർമാതാവിന്റെ ഫോണിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതി സുനിലുമായി സംസാരിച്ചിരുന്നു. പിറ്റേന്നു സുനിൽ ഈ ഫോൺ കറുകുറ്റിയിലെ അഭിഭാഷകനെ ഏൽപിച്ചാണു കടന്നു കളഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷയ്ക്കു വേണ്ടിയുള്ള വക്കാലത്തിലും പ്രതി ഒപ്പിട്ടതായാണ് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഫോൺ ആലുവ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.  അതിക്രമത്തിനു ശേഷം ഈ ഫോണിലേക്കു സുനിലിനെ വിളിച്ച മൂന്നു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പക്കൽ നിന്നു പണം വാങ്ങിയ സുനിൽ കൊല്ലത്തേക്കാണു നീങ്ങിയതെന്നു പൊലീസ് പറയുന്നു. നടിയെ കാക്കനാട് വാഴക്കാലയിൽ മോചിപ്പിച്ച ശേഷം കടന്നു കളഞ്ഞ സുനിലും കൂട്ടാളികളും നഗരത്തിലെ ഫ്ലാറ്റിൽ തങ്ങി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണു നിർമാതാവിന്റെ ഫോണിൽ പൊലീസിനോടു സംസാരിക്കേണ്ടി വന്നത്. അപ്പോൾ തന്നെ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com