Monday, May 6, 2024
Google search engine
HomeUncategorizedദേശീയപാതയിൽ വാഹനാപകടം; നവ ദമ്പതികൾക്ക് ദാരുണാന്ത്യം

ദേശീയപാതയിൽ വാഹനാപകടം; നവ ദമ്പതികൾക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. ബുള്ളറ്റിൽ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു​ ഇവര​ുടെയും വിവാഹം​.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. സലാഹുദ്ദീൻ തത്സമയം മരിച്ചു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്​.

ഇവരുടെ മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ. ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറി​െൻറ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹർബാനു. സഹോദരങ്ങൾ സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com