translate : English
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ എന്നിവക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ സെൻററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവ തുറക്കാം. വിദ്യാർഥികളുടെ എണ്ണം ഹാളിെൻറ ശേഷിയുടെ 50% അല്ലെങ്കിൽ പരമാവധി 100 വ്യക്തികളായിരിക്കണം.
എന്നാൽ, കോവിഡ് രോഗബാധ കുറയുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ വഴി മൂല്യ നിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി വിദ്യാലയങ്ങൾ തുറക്കണമോ എന്ന കാര്യം വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. . ഉടനടി തുറക്കാൻ കഴിയില്ല. ചെറിയ ക്ലാസുകൾ ഈ അധ്യയന വർഷം തുറക്കുന്നത് പ്രായോഗികമാണോ എന്നത് സംശയകരമാണ്- മുഖ്യമന്ത്രി പറഞ്ഞു.