Friday, December 27, 2024
Google search engine
HomeIndia'ജീവൻ അപകടത്തിലാണ്, സുപ്രീംകോടതി ഇടപെടണം'; പൊലീസ്​വാനിൽ നിന്നും അർണബിൻെറ രോദനം

‘ജീവൻ അപകടത്തിലാണ്, സുപ്രീംകോടതി ഇടപെടണം’; പൊലീസ്​വാനിൽ നിന്നും അർണബിൻെറ രോദനം

മുംബൈ: തൻെറ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. തലോജ ജയിലിലേക്ക്​ കൊണ്ടുപോകവേ പൊലീസ്​ വാനിൽ നിന്നായിരുന്നു അർണബിൻെറ രോദനം.

”ഞാൻ അവരോട്​അഭിഭാഷകനോട്​ സംസാരിക്കാൻ സമയം ചോദിച്ചു. പക്ഷേ അനുവദിച്ചില്ല. എൻെറ ജീവൻ അപകടത്തിലാണെന്ന്​ഈ രാജ്യത്തെ ജനങ്ങളോട്​പറയുന്നു. ഞാൻ പുറത്തുവരുന്നത്​അവർക്കാവശ്യമില്ല. അവർ കാര്യങ്ങൾ വൈകിക്കുകയാണ്​. നിങ്ങൾക്ക്​ എൻെറ സാഹചര്യം കാണാം. അവർ രാവിലെ എന്നെ വലിച്ചിഴച്ചു. ഇന്നലെ രാത്രി ജയിലിലടക്കാൻ നോക്കി. എനിക്ക്​ ജാമ്യം ലഭിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന്​ ഞാൻ അപേക്ഷിക്കുന്നു” -അർണബ്​ ഗോസ്വാമി റിപ്ലബ്ലിക്​ ടി.വി റിപ്പോർട്ടറോട്​പൊലീസ്​ വാനിൽ നിന്നും പ്രതികരിച്ചു.

ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. ബുധനാഴ്ച രാവിലെ വീട്ടിലെത്തി അറസ്റ്റ്​ ചെയ്യുകയായിരുന്നു​. തുടർന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബ് ഗോസ്വാമിയെ പാർപ്പിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com