തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന എ.സി ബസ് യാത്രാനിരക്കിൽ 30 ശതമാനം ഇളവ് അനുവദിച്ചു. കൂടുതൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കാനിയ, വോൾവോ മൾട്ടി ആക്സിൽ സർവിസുകളുടെ ടിക്കറ്റ് നിരക്കിൽ ഇളവനുവദിച്ചത്. വ്യാഴാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വന്നു.
ഇളവ് അനുവദിച്ച റൂട്ടുകളും ടിക്കറ്റ് നിരക്കും. സാധാരണ നിരക്ക് ബ്രാക്കറ്റിൽ
തിരുവനന്തപുരം -സേലം -ബംഗളൂരു 1349 (1922)
തിരുവനന്തപുരം -ബത്തേരി -ബംഗളൂരു 1417 (2019)