Thursday, December 26, 2024
Google search engine
Homekeralaപിറന്നാൾ ദിനത്തിൽ നിവിൻ പോളിക്ക്​ സമ്മാനവുമായി പടവെട്ട്​ ടീം

പിറന്നാൾ ദിനത്തിൽ നിവിൻ പോളിക്ക്​ സമ്മാനവുമായി പടവെട്ട്​ ടീം

നിവിൻ പോളി നിർമിക്കുന്ന പുതിയ ചിത്രം ‘കനകം കാമിനി കലഹം’ പ്രഖ്യാപിച്ചു

മോളിവുഡിലെ യുവ സൂപ്പർതാരം നിവിൻ പോളിക്ക്​ ഇന്ന്​ പിറന്നാളാണ്​. പിറന്നാൾ ദിനത്തിൽ താരത്തി​ന്​ സമ്മാനവുമായി എത്തിയിരിക്കുകയാണ്​ പടവെട്ട്​ ടീം. സണ്ണി വെയ്​ൻ പ്രൊഡക്ഷൻസി​െൻറ ബാനറിൽ നടൻ സണ്ണി വെയ്​ൻ ആദ്യമായി നിർമിക്കുന്ന പടവെട്ടി​െൻറ ലൊക്കേഷൻ കാഴ്​ച്ചകൾ കോർത്തിണക്കിയുള്ള ടീസറാണ്​ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്​.

സണ്ണി നിർമാണ രംഗത്തേക്ക്​ കാലെടുത്തുവെക്കുന്നത്​ നവാഗതനായ ലിജു കൃഷ്​ണയെ സംവിധായകനായി അവതരിപ്പിച്ചുകൊണ്ടാണ്​. തിരക്കഥയും ലിജുവാണ്​ എഴുതിയിരിക്കുന്നത്​. ചിത്രത്തിലെ നിവിൻ പോളിയുടെ മാസ്സ്​ ലുക്ക്​ ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അരുവി എന്ന തമിഴ്​ ചിത്രത്തിലൂടെ ശ്രദ്ദേയയായ അദിതി ബാലനാണ്​ നായികയായി എത്തുന്നത്​. മഞ്​ജു വാര്യറും പ്രധാന വേഷത്തിലുണ്ട്​. ഇന്ദ്രൻസ്​, വിജയ രാഘവൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്​.

പിറന്നാൾ ദിനത്തിൽ തന്നെ ആരാധകർക്കായി നിവിൻ പോളി രാജീവ്​ രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തി​െൻറ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്​. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അര്‍ജുൻ അശോകൻ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര്‍ ആചാരി എന്നിവരും തുറമുഖത്തിൽ വേഷമിടുന്നുണ്ട്​. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തി പ്രധാന പ്രമേയം.

നിവിൻ പോളിയുടേതായി പുതിയ ചിത്രവും ഇന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. പോളി ജൂനിയറി​െൻറ ബാനറിൽ നിവിൻ പോളി തന്നെ നിർമിക്കുന്ന പുതിയ ചിത്രത്തി​െൻറ പേര്​ ‘കനകം കാമിനി കലഹം’ എന്നാണ്​. സംവിധാനം ചെയ്യുന്നത്​ നവാഗതനായ രതീഷ്​ ബാലകൃഷ്​ണൻ പൊതുവാളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com