Friday, November 22, 2024
Google search engine
HomeInternationalരണ്ടടി വെക്കുന്നതിനു​മുമ്പ്​ പാമ്പ്​ കടിച്ചിരിക്കും; ഇത്​ പാമ്പുകൾ മാത്രമുള്ള ദ്വീപ്​

രണ്ടടി വെക്കുന്നതിനു​മുമ്പ്​ പാമ്പ്​ കടിച്ചിരിക്കും; ഇത്​ പാമ്പുകൾ മാത്രമുള്ള ദ്വീപ്​

ഹോളിവുഡ്​ സിനിമയിൽ മാത്രം കണ്ടുവരുന്ന രംഗങ്ങൾ നേരിൽ അറിയണ​െമങ്കിൽ ബ്രസീലിലെ ‘ക്യൂമെഡാ ഗ്രാൻറ്​’ ദ്വീപിലെത്തിയാൽ മതി

കുന്നുകളും മലകളും നിറഞ്ഞ നാലുവശവും കടലിനാൽ ചുറ്റപ്പെട്ട ദ്വീപ്​. വഴിതെറ്റിയെത്തുന്ന സഞ്ചാരികൾ. ദ്വീപി​ലേക്കെത്തു​േമ്പാൾ മുതൽ പാമ്പുകളുടെ ആക്രമണം. ഹോളിവുഡ്​ സിനിമയിൽ മാത്രം കണ്ടുവരുന്ന രംഗങ്ങൾ നേരിൽ അറിയണ​െമങ്കിൽ ബ്രസീലിലെ ഇൗ ‘ക്യൂമെഡാ ഗ്രാൻറ്​’ പാമ്പുദ്വീപിലെത്തിയാൽ മതി. സാവോപോളോ നഗരത്തിൽനിന്നും 21 മൈൽ ദൂരമേ ഇൗ ദ്വീപിലേക്കുള്ളൂ. ആകാശദൃശ്യങ്ങളിൽ ഇടതൂർന്ന മഴക്കാടുകളും മനോഹരമായ കുന്നുകളും മലകളും കാണാമെങ്കിലും ഇൗ ദ്വീപ്​ കരുതിവെക്കുക മരണമാണ്​.

ദ്വീപിൽ എത്തപ്പെട്ടാൽ അവിടെനിന്നും രക്ഷപ്പെടുക അസാധ്യം. കാരണമെന്തന്ന​േല്ല. ദ്വീപിൽ കാലുകുത്തി രണ്ടടി വെക്കുന്നതിനു​മുമ്പുതന്നെ പാമ്പുകടിച്ചിരിക്കും. വെറും 110 ഏക്കർ മാത്രമുള്ള ദ്വീപിൽ ഏകദേശം 4,30,000 പാമ്പുകളാണ്​ വിലസുന്നത്​. ഒാരോ ചതുരശ്ര മീറ്ററിലും രണ്ടുമുതൽ അഞ്ചുവരെ പാമ്പുകൾ. മരണം ഉറപ്പായതിനാൽ ബ്രസീലിയിൻ ഭരണകൂടം പാമ്പുകളുടെ സ്വർഗത്തിലേക്ക്​ പ്രവേശിക്കുന്നതിന്​ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്​.

ലോകത്തിലെ തന്നെ ഉഗ്രവിഷമുള്ള പാമ്പുകളി​ലൊന്നായ കുന്തത്തലയൻ സ്വർണ അണലിയുടെ വിഹാരകേന്ദ്രമാണിവിടം. കടിയേറ്റാൽ മാംസം പോലും ഉരുകിപോകുന്ന ​െകാടുംവിഷമാണ്​ സ്വർണത്തലയൻ അണലിക്ക്​. കുന്തം പോലുള്ള തലയും സ്വർണ നിറവും ആയതിനാലാണ്​ ഇവക്ക്​ കുന്തത്തലയൻ സ്വർണ അണലി എന്ന പേരുവന്നത്​. ലോകത്തിൽ പാമ്പ്​ദ്വീപിൽ ധാരാളമായി കുന്തത്തലയൻ സ്വർണ അണലികൾ ഉണ്ടെങ്കിലും മറ്റു സ്​ഥലങ്ങളിൽ നിന്ന്​ അപ്രത്യക്ഷമായതിനാൽ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്​ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്​. ദ്വീപിലെ ചെറുപക്ഷികളും പ്രാണികളുമാണ്​ ഇവയുടെ ഭക്ഷണം.

നിലവിൽ മനുഷ്യവാസമുണ്ടായിരുന്ന കാലത്ത്​ നിർമിച്ച ലൈറ്റ്​ ഹൗസ്​ അറ്റകുറ്റ പണിക്കായി നാവികസേനക്കും പാമ്പ്​ ഗവേഷകർക്കും മാത്രമാണ്​ ദ്വീപിലേക്ക്​ പ്ര​േ​വശനമുള്ളത്​. പാമ്പ്​ കടിയേറ്റാൽ പ്രയോഗിക്കുന്ന പ്രതിവിഷവുമായാണ്​ ഇവർ ഇൗ ദ്വീപിലേക്കെത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com