വാഷിങ്ടൻ ∙ പാക്ക് സൈന്യം ഭീകര സംഘടനകളെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് റിപ്പോർട്ട്. കശ്മീർ പ്രശ്നം രാജ്യാന്തര സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ് ഈ നീക്കമെന്നും 10 അമേരിക്കൻ വിദഗ്ധർ ചേർന്ന സംഘം പറയുന്നു. ഭീകരരെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുക എന്നത് എന്നും പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ ഭാഗമാണ്. ഒരിക്കലും അതിൽ നിന്നും പാക്കിസ്ഥാൻ പിന്നോട്ടുപോവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, പഞ്ചാബിൽ ഇന്ത്യ–പാക്ക് അതിർത്തിയിൽ പഠാൻകോട്ടിന് സമീപം അതിക്രമിച്ചുകടക്കാൻ ശ്രമിച്ച പാക്ക് പൗരനെ ബിഎസ്എഫ് വെടിവച്ചു കൊലപ്പെടുത്തി. ഇതേ സ്ഥലത്തുകൂടെയാണ് കഴിഞ്ഞ തവണ ഭീകരർ നുഴഞ്ഞു കയറുകയും പഠാൻകോട്ട് സൈനിക താവളത്തിൽ ആക്രമണം നടത്തുകയും ചെയ്തത്. രാവിലെ എട്ടു മുപ്പതോടെ അതിർത്തിക്ക് സമീപം സംശയകരമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെടിയുതിർക്കുകയായിരുന്നു.
ഇന്ത്യയ്ക്കെതിരെ പാക്ക് സൈന്യം ഭീകരരെ ഉപയോഗിക്കുന്നത് തുടരുന്നു: യുഎസ് സംഘം
RELATED ARTICLES