തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്ത് ഇതാദ്യമായാണ് രോഗികളുടെ പ്രതിദിന എണ്ണം 200 കടക്കുന്നത്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതും ഉയർന്ന കണക്കാണെന്നും മുഖ്യമന്ത്ര്യ അറിയിച്ചു. 2098 പേരാണ് നിലവിൽ ചികിൽസയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 30 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി. ആറ് സി.ഐ.എസ്.എഫ് ജവാൻമാർക്കും രോഗം സ്ഥിരീകരിച്ചു. എയർ ക്രൂവിൽ നിന്നുള്ള ഒരാൾക്കും രോഗം ബാധിച്ചു.
മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുെട ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസർകോട് 12 എന്നിങ്ങനെയാണ് രോഗംഭേദമായവരുടെ കണക്കുകൾ.
സംസ്ഥാനത്ത് രോഗവ്യാപനത്തിെൻറ തോത് വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, പൊന്നാനി എന്നിവിടങ്ങളിൽ ഗുരുതര സാഹചര്യമാണ് നില നിൽക്കുന്നത്. തിരുവനന്തപുരത്ത് ഉറവിടമറിയാത്ത മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.