Wednesday, May 15, 2024
Google search engine
HomeIndiaകലാപകാരികൾക്ക് ആയുധം: മ്യാൻമറിനെ വരുതിയിലാക്കി ഷീ ലക്ഷ്യമിടുന്നത് ഇന്ത്യയെ? മനോരമ

കലാപകാരികൾക്ക് ആയുധം: മ്യാൻമറിനെ വരുതിയിലാക്കി ഷീ ലക്ഷ്യമിടുന്നത് ഇന്ത്യയെ? മനോരമ

സ്ഥാപിത താൽപര്യത്തിനായി രാജ്യങ്ങളുമായി കൂട്ടുകൂടുന്നതും വിട്ടകലുന്നതും പതിവാക്കിയ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാൻമറും രംഗത്ത്. തെക്കു കിഴക്കൻ ഏഷ്യയിലെ ചൈനയുടെ അടുത്ത അനുയായിയായിരുന്നു മ്യാൻമർ. രാജ്യത്ത് ആഭ്യന്തര സംഘർഷം നടത്തുന്ന കലാപകാരികൾക്ക് ആയുധങ്ങളും മറ്റുമെത്തിക്കുന്നത് ചൈനയാണെന്ന വിമർശനമാണ് ഇപ്പോൾ മ്യാൻമർ നടത്തിയിരിക്കുന്നത്. വിമത വിഭാഗത്തെ അടിച്ചമർത്താൻ‍ രാജ്യാന്തര സഹകരണം തേടിയിരിക്കുകയാണ് മ്യാന്‍മറിപ്പോൾ.

മ്യാൻമറിലെ ഭീകരസംഘടനകൾക്കുപിന്നിൽ ‘വൻ ശക്തി’കളുണ്ടെന്നും ഇവരെ ഒതുക്കാൻ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും മ്യാൻമർ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് സീനിയർ ജനറൽ മിൻ ഓങ് ഹ്‌ലെയ്ങ് അടുത്തിടെ റഷ്യയുടെ ഔദ്യോഗിക ടിവി സ്വെസ്ഡയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഈ ‘വൻ ശക്തി’യെന്നത് ചൈനയാണെന്നാണ് വിലയിരുത്തൽ. സൈനിക മേധാവി പറഞ്ഞത് ‘അരാകൻ ആർമി (എഎ), അരാകൻ റോഹിൻഗ്യ സാൽവേഷൻ ആർമി (എആർഎസ്എ), ചൈനയോടു ചേർന്നു കിടക്കുന്ന മ്യാൻമറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ രാഖൈനിലെ ഭീകര സംഘടനകൾ’ എന്നിവയെക്കുറിച്ചാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സോ മിൻ തുൻ പിന്നീടു വിശദീകരിച്ചു. അരാകൻ ആർമിക്കു പിന്നിൽ ‘വിദേശ രാജ്യ’മുണ്ടെന്നും ചൈനീസ് നിർമിത ആയുധങ്ങളാണ് 2019ൽ സൈന്യത്തെ ആക്രമിക്കാൻ അവർ ഉപയോഗിച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു.

ചൈനയുടെ നേരെ വിരൽചൂണ്ടി മ്യാൻമർ സംസാരിക്കുന്നത് പതിവല്ല. ഇത്തവണ അങ്ങനെ പുറത്ത് പറയേണ്ടിവരുന്നത് ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകാനാണെന്നു വിലയിരുത്തപ്പെടുന്നു. നിരോധിക്കപ്പെട്ട താങ് നാഷനൽ ലിബറേഷൻ ആർമിയുടെ കേന്ദ്രത്തിൽ 2019 നവംബറിൽ നടത്തിയ റെയ്ഡിൽ 70,000 യുഎസ് ഡോളർ മുതൽ 90,000 യുഎസ് ഡോളർ വരെ വിലയുള്ള ആയുധങ്ങളാണ് കണ്ടെടുത്ത്. ഇവയിൽ സർഫർസ് എയർ മീസൈലുകളും ഉൾപ്പെടും. ഈ ആയുധങ്ങൾ നിരോധിത സംഘടനയ്ക്കു ലഭ്യമായതിനു പിന്നിൽ ചൈനയാണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. കൂടുതലും ചൈനീസ് നിർമിതമാണെന്നും വ്യക്തമായിരുന്നതായി സൈനിക വക്താവ് മേജർ ജനറൽ തുൻ തുൻ ന്യി പറഞ്ഞു. പ്രതീകാത്മക ചിത്രം. ശ്രമം മ്യാൻമറിനെ വരുതിയിലാക്കാൻ മ്യാൻമറിനെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താൻ ചൈനയാണ് അതിർത്തിയോടു ചേർന്നു പ്രവർത്തിക്കുന്ന കലാപകാരികൾക്ക് ആയുധങ്ങളും മറ്റു സഹായവും നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. ഈ ജനുവരിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് മ്യാൻമർ സന്ദർശിച്ചപ്പോൾ ഈ ആശങ്ക രാജ്യം പങ്കുവച്ചിരുന്നു.

കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കാമെന്നും പ്രശ്നം പരിഹരിക്കാമെന്നുമായിരുന്നു ഷീയുടെ അന്നത്തെ വാഗ്ദാനം. എന്നാൽ ചൈനീസ് ആയുധങ്ങൾ ഇവർക്കു മറ്റു മാർഗങ്ങളിലൂടെയും ലഭിക്കാമെന്ന സാധ്യതയും ഷീ പറഞ്ഞുവച്ചു. അതേസമയം, തങ്ങളുടെ വൺ ബെൽറ്റ് വൺ റോഡ് (ഒബിഒആർ) പദ്ധതിക്കായി ചെറു അയൽരാജ്യമായ മ്യാൻമറിനെ വരുതിയിലാക്കി കൊണ്ടുവരാനാണ് ചൈനയുടെ നീക്കമെന്നാണു വിലയിരുത്തുന്നത്. ഒബിഒആർ പ്രശ്നങ്ങളില്ലാതെ നടപ്പാക്കാൻ ഒരു ബാർഗെയ്നിങ് ചിപ് ആയാണ് ഭീകര സംഘങ്ങൾക്ക് ചൈന സഹായം നൽകുന്നതെന്ന നിരീക്ഷണത്തിനും പ്രസക്തിയേറുന്നുണ്ട്. മ്യാൻമർ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് സീനിയർ ജനറൽ മിൻ ഓങ് ഹ്‌ലെയ്ങ് (ഫയൽ ചിത്രം) 201617ലെ രോഹിൻഗ്യ വിഷയം രാജ്യാന്തര തലത്തിൽ മ്യാൻമറിന്റെയും രാജ്യത്തിന്റെ നേതാക്കളുടെയും പ്രതിച്ഛായ മോശമാക്കിയിരുന്നു. ഇതേത്തുടർന്ന് സാമ്പത്തികമായും നയതന്ത്രപരമായും മ്യാൻമറിന് ചൈനയെ ആശ്രയിക്കേണ്ടിവന്നു. അങ്ങനെ ചൈന മ്യാൻമറിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഇടപെടാൻ തുടങ്ങി. അങ്ങനെയാണ് ഒബിഒആറുമായി ഷീ മ്യാൻമറിലേക്ക് എത്തുന്നത്. പിന്നാലെ ചൈന – മ്യാൻമര്‍ സാമ്പത്തിക ഇടനാഴിയും കൊണ്ടുവന്നു. സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന സംരംഭങ്ങളെല്ലാം ആഭ്യന്തര സംഘർഷം നടക്കുന്ന മേഖലകളിലായത് തീർച്ചയായും യാദൃശ്ചികമല്ല.

ഇങ്ങനെ സംരക്ഷണമൊരുക്കി, രാഷ്ട്രീയ, ആയുധ പിന്തുണ നൽകി, സർക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയിൽ ഒത്തുതീർപ്പെന്ന പേരിൽ നിന്ന് മ്യാൻമറിനെ വരുതിയിലാക്കാനാണ് ചൈനയുടെ ശ്രമം. ലക്ഷ്യം ഇന്ത്യയും മ്യാൻമറിലൂടെ ചൈന ഇന്ത്യയിലേക്കും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ചൈന – മ്യാൻമർ സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കാൻ ചൈന പെടാപ്പാടു പെടുന്നുണ്ട്. ഇതു യാഥാർഥ്യമായാൽ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ ചൈനയ്ക്കു നോട്ടമെത്തും. ഇതുവഴി ഇന്ത്യൻ മേഖലയിലും പിടിമുറുക്കാൻ ചൈനയ്ക്കാകും. പല പദ്ധതികളിൽ പണമിറക്കുക വഴി മ്യാൻമറിനെ കടക്കെണിയിൽപ്പെടുത്താനുള്ള നീക്കം ചൈന നടത്തിയെങ്കിലും ആ കെണിയിൽ മ്യാൻമർ ഇതുവരെ വീണിട്ടില്ലെന്നാണ് സൂചന. പ്രതീകാത്മക ചിത്രം.

പാക്കിസ്ഥാൻ ഇന്ത്യയോട് ഭീകരപ്രവർത്തനം കാണിക്കുന്നതുപോലെയാണ് ചൈന മ്യാൻമറിനോടു കാണിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. മ്യാൻമറിന്റെ ഷാന്‍ മേഖലയിൽ ചൈനീസ് അതിർത്തിയോടു ചേർന്നു പ്രവത്തിക്കുന്ന സായുധ സംഘടനയായ 23,000 പേരടങ്ങുന്ന മാൻഡരിൻ സംസാരിക്കുന്ന യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമിയെ ചൈന കാര്യമായി പരിശീലിപ്പിക്കുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, മ്യാൻമര്‍ – ഇന്ത്യ അതിർത്തിയിലെ ചൈനയുടെ യുന്നാൻ പ്രവിശ്യയയിൽ ഇവരെപ്പോലുള്ള സായുധസംഘങ്ങൾക്ക് ചൈന പിന്തുണ നൽകുന്നുണ്ടെന്നതും നേരത്തേ പുറത്തുവന്നിരുന്നു. ഈ സംഘങ്ങൾ മ്യാൻമറിന്റെ ‘നോർത്തേൺ അലയൻസ്’ എന്നാണ് അറിയപ്പെടുന്നത്. ഇവർ ഇന്ത്യ – മ്യാൻമർ അതിർത്തിയിലാണു പ്രവർത്തിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങളായ ഉൾഫ, എൻഎസ്‌സിഎൻ (കെ) സംഘങ്ങളുടേതിനു സമാനമാണ് ഇവരുടെ പ്രവർത്തനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com