ചെന്നൈ: കടലൂരിലെ നെയ്വേയലി ലിഗ്നെറ്റ് പ്ലാൻറിൽ ബോയിർ പൊട്ടിത്തെറിച്ച് നാല് മരണം. 13 പേർക്ക് പരിക്കേറ്റു. നെയ്വേലി ലിഗ്നെറ്റ് കോർപ്പറേഷൻെറ ഉടമസ്ഥതയിലുള്ള പ്ലാൻറിലാണ് സ്ഫോടനമുണ്ടായത്.
തീയണക്കാനുള്ള ശ്രമങ്ങൾ അഗ്നിശമനസേന ഇപ്പോഴും തുടരുകയാണ്. ഇത് രണ്ടാം തവണയാണ് പ്ലാൻറിൽ സ്ഫോടനമുണ്ടാവുന്നത്. നേരത്തെ മെയ് ഏഴിനും പ്ലാൻറിലെ ബോയിലർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.
ചെന്നൈയിൽ നിന്ന് 180 കിലോ മീറ്റർ അകലെയാണ് പ്ലാൻറ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനമില്ലാത്ത ബോയിലറിലാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 3,940 മെഗാവാട്ട് വൈദ്യുതിയാണ് പ്ലാൻറിൽ ഉൽപാദിപ്പിക്കുന്നത്. 1470 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബോയിലറിലാണ് സ്ഫോടനമുണ്ടായത്.