Wednesday, April 24, 2024
Google search engine
HomeCovid-19416 പേർക്കുകൂടി കോവിഡ്, സമ്പർക്കം വഴി 204 രോഗികൾ; ആശങ്കയോടെ കേരളം

416 പേർക്കുകൂടി കോവിഡ്, സമ്പർക്കം വഴി 204 രോഗികൾ; ആശങ്കയോടെ കേരളം

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. 112 പേർ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാൾ സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചു. രോഗം ബാധിച്ചവരിൽ 123 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ 51 പേർ. സമ്പർക്കം വഴി 204 പേർക്കും രോഗം ബാധിച്ചു. 36 ഐടിബിപി ജീവനക്കാർ, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 129

കൊല്ലം 28

പത്തനംതിട്ട 32

ആലപ്പുഴ 50

കോട്ടയം 7

ഇടുക്കി 12

എറണാകുളം 20

തൃശൂർ 17

പാലക്കാട് 28

മലപ്പുറം 41

കോഴിക്കോട് 12

കണ്ണൂർ 23

കാസർകോട് 17

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com