Saturday, April 20, 2024
Google search engine
HomeCovid-19150 പേര്‍ക്ക് കൂടി കോവിഡ്; 10 പേർക്ക് സമ്പർക്കത്തിലൂടെ, 2 ഹോട്ട്സ്‌പോട്ടുകൾ കൂടി

150 പേര്‍ക്ക് കൂടി കോവിഡ്; 10 പേർക്ക് സമ്പർക്കത്തിലൂടെ, 2 ഹോട്ട്സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 23, ആലപ്പുഴ 21, കോട്ടയം 18, മലപ്പുറം – കൊല്ലം 16 വീതം, കണ്ണൂര്‍ 13, എറണാകുളം 9, തിരുവനന്തപുരം – തൃശൂര്‍ – കോഴിക്കോട് 7 വീതം, വയനാട് 5, പത്തനംതിട്ട 4, ഇടുക്കി –

കാസര്‍ഗോഡ് 2 വീതം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.   കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. കാന്‍റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ വിമാനത്താവള ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

10 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

10 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും (സി.ഐ.എസ്.എഫുകാരന്‍) വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 114 വെള്ളിയാഴ്ച പുതുതായി രണ്ട് ഹോട്ട്സ്പോട്ടുകൾകൂടി പ്രക്യാപിച്ചു. എറണാകുളം ആമ്പല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍.

അതേസമയം, പാലക്കാട് വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടെയ്ൻമെന്‍റ് സോണില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 114 ഹോട്ട്സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇന്ന് രോഗം ഭേദമായത് 65 പേർക്ക് കോവിഡ് ബാധിച്ച്  ചികിത്സയിലായിരുന്നവരിൽ 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 18 (പാലക്കാട്-2, കോഴിക്കോട്-1), തൃശൂര്‍ 15, കൊല്ലം – കോഴിക്കോട് 10 വീതവും, ഇടുക്കി 5, കോട്ടയം 2 പേരുടെയും, കണ്ണൂര്‍ (കാസർകോട് 1) ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2006 ആയി. ഇനി 1846 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിൽ 1,63,944 പേർ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ – 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര – 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com