Monday, January 13, 2025
Google search engine
HomeIndiaവന്ദേഭാരത്​: ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള നിരക്ക്​ വർധിപ്പിച്ചു

വന്ദേഭാരത്​: ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള നിരക്ക്​ വർധിപ്പിച്ചു

മനാമ: ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള വന്ദേഭാരത്​ വിമാനത്തി​​​െൻറ നിരക്ക്​ വർധിപ്പിച്ചു. എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവീസിന്​ ഇതുവരെ 85 ദിനാർ ആയിരുന്നത്​ 106 ദിനാർ ആയാണ്​ വർധിപ്പിച്ചിരിക്കുന്നത്​. 21 ദിനാറി​​​െൻറ അധികച്ചെലവാണ്​ ഇനി യാത്രക്കാർക്ക്​ ഉണ്ടാവുക. വിമാന സർവീസിനുള്ള ചെലവ്​ ഉയർന്ന സാഹചര്യത്തിലാണ്​ നിരക്ക്​ കൂട്ടിയതെന്നാണ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ സൂചിപ്പിക്കുന്നത്​.

ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്ക്​ ജൂലൈ 28നാണ്​ ഇനി സർവീസുള്ളത്​. അതോടെ, വന്ദേഭാരത്​ ദൗത്യത്തിൽ ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്കുള്ള നാലാം ഘട്ടം അവസാനിക്കുകയാണ്​. പുതിയ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വന്ദേഭാരത്​ വിമാനങ്ങളിൽ ഇതുവരെ 3398 പേരാണ്​ ബഹ്​റൈനിൽ നിന്ന്​ കേരളത്തിൽ എത്തിയത്​. നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക്​ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com