Sunday, December 22, 2024
Google search engine
HomeInternationalലണ്ടനിലെ തുരങ്കപാതയിൽ സ്ഫോടനം: നിരവധിപ്പേർക്കു പരുക്ക്

ലണ്ടനിലെ തുരങ്കപാതയിൽ സ്ഫോടനം: നിരവധിപ്പേർക്കു പരുക്ക്

ലണ്ടൻ ∙ ലണ്ടനിലെ തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്കു പരുക്ക്. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്‌വേയിലാണ് സ്ഫോടനമുണ്ടായത്. ഇതേത്തുടർന്ന് സർവീസുകൾ തൽക്കാലത്തേയ്ക്കു നിർത്തിവച്ചു. പ്രാദേശിക സമയം രാവിലെ എട്ടിനു ശേഷമായിരുന്നു സ്ഫോടനം. ലണ്ടൻ പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി. ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസും മെട്രോപൊലീറ്റൻ പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സ്ഫോടനത്തിൽ പരുക്കേറ്റവരെയും കൊണ്ട് ആംബുലൻസുകൾ പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നു.   പാർസൻസ് ഗ്രീൻ സ്റ്റേഷനിലെത്തിയ ലണ്ടൻ പൊലീസ് എഡ്ഗ്‍വയറിനും വിമ്പിൾഡണിനും ഇടയിലുള്ള മെട്രോ സർവീസുകളാണ് താത്കാലികമായി നിർത്തിയത്. അപകട വിവരങ്ങളുമായി സമൂഹമാധ്യമങ്ങളിൽ യാത്രക്കാർ പ്രതികരിക്കുന്നുണ്ട്. എന്നാൽ, സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററിലൂടെ യാത്രക്കാരിൽ ചിലർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. സ്ഫോടനം നടന്ന പാർസൻസ് ഗ്രീൻ സബ്‌വേയ്ക്കു സമീപത്തിനിന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റുന്ന സുരക്ഷാ സേനാംഗം രാവിലെ 8.20ന് ആണ് അപകട സന്ദേശം കിട്ടിയതെന്ന് ലണ്ടൻ ആംബുലൻസ് സർവീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഓപ്പറേഷൻ നതാഷ് വിൽസ് പറഞ്ഞു. അപകട സ്ഥലത്തേക്ക് കാറുകളും ആംബുലൻസുകളും രക്ഷാപ്രവർത്തകരും എത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. സ്ഫോടനസ്ഥലത്തേക്ക് ആറ് ഫയർ എൻജിനുകളും അഗ്നിശമനസേനാംഗങ്ങളും എത്തിയതായി ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഫുൽഹാം, വാൻഡ്സ്‍വർത്ത്, ചെൽസി, ഹാമർസ്മിത്ത് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമനസേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com