Sunday, December 22, 2024
Google search engine
HomeIndiaലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷം; മൂന്ന്​ ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യു

ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷം; മൂന്ന്​ ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യു

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷത്തിൽ കമാൻഡിങ്​ ഓഫിസർ ഉൾപ്പെടെ മൂന്ന്​ ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ്​ സംഭവം

16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട്​ സൈനികരുമാണ്​ കൊല്ലപ്പെട്ടത്​. 1975ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക്​ ജീവൻ നഷ്​ടമാകുന്നത്​. പ്രശ്​ന പരിഹാരത്തിന്​ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്​ഥർ ചർ​ച്ച തുടങ്ങി. സംഭവത്തെ കുറിച്ച്​ വിശദീകരിക്കാൻ ഇന്ത്യൻ കരസേന മേധാവി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്

ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. സ്​ഥിതി ഗതികൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചര്‍ച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു

മൂന്ന്​ ചൈനീസ്​ സൈനികരും കൊല്ലപ്പെട്ടതായി സൂചന; സംഭവത്തെക്കുറിച്ച്​ അറിയില്ലെന്ന് ചൈന

ഇന്ത്യ -ചൈന സംഘർഷത്തിൽ മൂന്ന്​ ഇന്ത്യൻ സൈനികർ​ വീരമൃത്യു വരിച്ച സംഭവത്തെക്കുറിച്ച്​ അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. അതേസമയം, മൂന്ന്​ ചൈനീസ്​ സൈനികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്

ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ​ ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്​പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്

അതിർത്തിത്തർക്കം പരിഹരിക്കുന്നതിന്​ സൈനികോദ്യോഗസ്​ഥർ തിങ്കളാഴ്​ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ്​ രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്​. ഗൽവാനിലെ 14ാം പട്രോൾ പോയിൻറിലും, ഹോട് സ്പ്രിങ്സിലെ 15, 17 പോയിൻറുകളിലും പാംഗോങ്ങിലുമാണ്​ സംഘർഷം നിലനിൽക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com