Tuesday, May 14, 2024
Google search engine
HomeCovid-19കേരളത്തിൽ 79 പേർക്ക് കോവിഡ്; 60 പേർക്കു രോഗമുക്തി, നിരീക്ഷണത്തിൽ 1.22 ലക്ഷം

കേരളത്തിൽ 79 പേർക്ക് കോവിഡ്; 60 പേർക്കു രോഗമുക്തി, നിരീക്ഷണത്തിൽ 1.22 ലക്ഷം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 1366 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈത്ത്-23, യുഎഇ-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-5, ഡല്‍ഹി-3, ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്

5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു

കോവിഡ് പോസിറ്റീവായവർ, ജില്ല തിരിച്ച്

മലപ്പുറം– 15

എറണാകുളം– 13

ആലപ്പുഴ– 7

തൃശൂര്‍– 7

കണ്ണൂര്‍ – 7

പത്തനംതിട്ട– 6

പാലക്കാട്– 6

തിരുവനന്തപുരം– 4

കൊല്ലം– 4

കോട്ടയം– 4

കോഴിക്കോട്– 4

കാസര്‍കോട്– 2

കോവിഡ് നെഗറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം– 14

(ഒരു കൊല്ലം സ്വദേശി) പാലക്കാട്– 9

കാസർകോട്– 8

മലപ്പുറം– 7

(ഒരു തിരുവനന്തപുരം സ്വദേശി) ആലപ്പുഴ– 5

വയനാട്– 5 കോട്ടയം– 4

(ഒരു പത്തനംതിട്ട സ്വദേശി) പത്തനംതിട്ട– 3

തൃശൂര്‍– 3

‌എറണാകുളം– 1

കണ്ണൂര്‍– 1

വിവിധ ജില്ലകളിലായി 1,22,143 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,20,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റ‌ീനിലും 1986 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4003 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,18,893 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 4081 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 32,534 സാംപിളുകള്‍ ശേഖരിച്ചതില്‍ 31,093 സാംപിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാംപിള്‍, ഓഗ്മെന്റഡ് സാംപിള്‍, സെന്റിനല്‍ സാംപിൾ, പൂള്‍ഡ് സെന്റിനില്‍, സി.ബി.നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,57,117 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്

ഇന്ന് പുതുതായി ഒരു ഹോട്സ്‌പോട്ടാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയാണ് പുതിയ ഹോട്സ്‌പോട്ട്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. 16 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനശ്ശേരി മുനിസിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി എന്നിവയെയാണ് ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com