Thursday, January 23, 2025
Google search engine
HomeUncategorizedറോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി ഇന്ത്യ

റോഹിംഗ്യ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി ഇന്ത്യ

ധാക്ക; അഭ്യന്തരകലാപം രൂക്ഷമായ മ്യാന്‍മാറില്‍ നിന്നും ബംഗ്ലദേശിലേക്ക് പാലയനം ചെയ്ത റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ.  ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് ആവശ്യമായി സാധനസാമഗ്രഹികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം നാളെ ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തും.  ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ ശ്രിഗേല അവശ്യവസ്തുകള്‍ ബംഗ്ലാദേശ് ഗതാഗതമന്ത്രി ഒബൈദുള്‍ ഖ്വദറിന് കൈമാറുമെന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.  മ്യാന്‍മാറില്‍ നിന്നും ലക്ഷക്കണക്കിന് റോഹിംഗ്യമുസ്ലീങ്ങള്‍ കുടിയേറിയതിനെ തുടര്‍ന്ന് നേരത്തെ ബംഗ്ലാദേശ് അന്താരഷ്ട്രസമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.  ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ സയ്യീദ് അലി വിദേശകാര്യ സെക്രട്ടറി എസ്.ഹരിശങ്കറെ കണ്ട് അഭയാര്‍ഥിപ്രശ്‌നം ചര്‍ച്ച ചെയ്യുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 3.80 ലക്ഷം റോഹിംഗ്യ മുസ്ലീങ്ങള്‍ ഇതിനോടകം മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ആഗസ്റ്റ് 25-ന് ശേഷമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പലായനം ശക്തമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com