Thursday, January 23, 2025
Google search engine
HomeUncategorizedയേ അജ്നബി തൂ ഭീ കഭീ...പ്രണയമാണ് ഈ റഹ്മാൻ ഗാനത്തോട്!

യേ അജ്നബി തൂ ഭീ കഭീ…പ്രണയമാണ് ഈ റഹ്മാൻ ഗാനത്തോട്!

എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതത്തിൽ പിറന്ന മനോഹര ഗാനമാണ് മണിരത്നം ചിത്രം ദിൽ സേയിലെ ‘യേ അജ്നബി’. ഗുൽസാറിന്റേതാണ് ഈണം നിറയുന്ന വരികൾ. ഈ മനോഹര ഗാനം ആലപിച്ചത് ഉദിത് നാരായണനും മഹാലക്ഷ്മി അയ്യരും ചേർന്നായിരുന്നു. ഈ ഗാനത്തിന്റെ പിറവിയെപ്പറ്റി റഹ്മാൻ ഒരിക്കൽ പറഞ്ഞത്, റഫി സാഹിബ് ഉണ്ടായിരുന്നെങ്കിൽ എന്നു താൻ തീവ്രമായി ആഗ്രഹിച്ച നിമിഷമായിരുന്നു അതെന്നാണ്. മുഹമ്മദ് റഫിയുടെ ശബ്ദമായിരുന്നത്രെ ആ ഈണമൊരുക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സു നിറയെ.  കാവ്യഭാവനയിൽ വിരിയുന്നതുപോലെ, പ്രണയം പലപ്പോഴും ആനന്ദം മാത്രമായിരിക്കില്ല സമ്മാനിക്കുന്നത്. തീവ്രമായ ഹൃദയ നൊമ്പരങ്ങൾക്കും പ്രണയം വഴിമാറാറുണ്ട്. പലപ്പോഴും, പല കാരണങ്ങൾകൊണ്ടും, പരസ്പരം ഇഷ്ടമാണെങ്കിൽക്കൂടി പ്രണയിയുടെ കൈ വിട്ടുകളയേണ്ടിവരും ജീവിതത്തിൽ.   ഓൾ ഇന്ത്യാ റേഡിയോയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് അമർകാന്ത് വർമ അസമിലേക്കുള്ള യാത്രയിലാണ് അപരിചിതയായ ആ പെൺകുട്ടിയെ കണ്ടത്. കണ്ട നിമിഷം തന്നെ ആ സൗന്ദര്യം അമർകാന്തിന്റെ മനസ്സിനെ കീഴടക്കി. എന്നാൽ അമറിനോടു സംസാരിക്കാനോ ഒന്നു കാണാൻപോലുമോ അവൾ കൂട്ടാക്കുന്നില്ല. അടുക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം അവൾ അതിവിദഗ്ദ്ധമായി ചെറുത്തു. പിന്നീടും പലയിടത്തുംവച്ച് അവൾ അമറിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒരിക്കൽ അവളോടു തന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ കിട്ടിയ മറുപടി വിവാഹിതയാണെന്നായിരുന്നു. എന്നാൽ അവൾ പറഞ്ഞതു കളവാണെന്ന് അയാൾ ‌മനസ്സിലാക്കി. പേരറിയാത്ത ആ പെൺകുട്ടിയുടെ പിന്നാലെയുള്ള യാത്ര അമർ തുടർന്നു. ഹൃദയം നിറയെ പ്രണയവും നോവുന്ന മനസ്സുമായി അപരിചിതയായ ആ പെൺകുട്ടിയെ തേടുന്ന അമറാണ് ഈ ഗാനരംഗത്തിലുള്ളത്. തന്നിൽനിന്ന് ഏറെയകലെയാണെങ്കിലും എവിടെയെങ്കിലുമിരുന്ന് റേഡിയോയിലൂടെ ഈ ഗാനം കേൾക്കുമെന്ന പ്രതീക്ഷയിലാണ് അവൾക്കായി ഈ ഗാനം സംപ്രേഷണം ചെയ്യുന്നത്. അമറിന്റെ ആഗ്രഹം പോലെ തന്നെ അവളും ഹൃദയത്തിൽ തൊടുന്ന ഈ പ്രണയഗാനം കേൾക്കുന്നുണ്ട്. തനിക്കു പറയാനുള്ളതെല്ലാം ഈ വരികളിലൂടെ അമർ അവളെ അറിയിക്കുന്നു. ഈ വരികൾ അവളെ അസ്വസ്ഥയാക്കുന്നതും ഗാനരംഗത്തിൽ കാണാം. ‘അപരിചിതയായ പ്രണയിനി, നീ എവിടെയാണെങ്കിലും ഒന്നു ശബ്ദിക്കൂ. ഞാനിവിടെ വിങ്ങുന്ന ഹൃദയവുമായി ജീവിതം തകർന്ന് നിന്നെയോർത്തു കഴിയുകയാണ്. നീയും അവിടെ വേദനയോടെയാകുമല്ലോ കഴിയുന്നത്. പതിവായി വീശുന്ന കാറ്റുപോലും നിന്നെക്കുറിച്ചാണ് എന്നോടു ചോദിക്കുന്നത്. മാലാഖയെപ്പോലെ, നിർമലമായൊരു പൂമൊട്ടു പോലെ പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെയാണ് ഇളംകാറ്റുപോലും തിരയുന്നത്.  നീയില്ലാതെ ഞാനും ഞാനില്ലാതെ നീയും എവിടെയോ അപൂർണ്ണരായി ജീവിക്കുന്നു… നീ ഇവിടെയില്ലെങ്കിലും ഞാൻ നിന്റെ പുഞ്ചിരി കാണുന്നുണ്ട്… നിന്റെ മനോഹരമായ മുഖം കാണാൻ കഴിയുന്നില്ലങ്കിലും നിന്റെ കാലൊച്ച ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. നീ എവിടെയാണ്? ഒരടയാളം പോലും അവശേഷിപ്പിക്കാതെ എവിടെയാണു മറ‍ഞ്ഞത്? നീയില്ലാതെ, എവിടെയെന്നറിയാതെ, ശൂന്യമായ മനസ്സോടെ അപൂർണ്ണരായി നാമിരുവരും ജീവിക്കുകയാണ്’.  വേദനയോടെ ഈ വരികളിലൂടെ അമർ തന്റെ ഹൃദയം പ്രണയിനിക്കു മുന്നിൽ തുറന്നു കാട്ടുന്നു. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹൃദയം തൊടുന്ന, പ്രണയം തുളുമ്പുന്ന വരികളും ഇമ്പമാർന്ന പശ്ചാത്തല സംഗീതവും ഗാനത്തിന്റെ മാറ്റു കൂട്ടുന്നു. റഹ്മാന്റെ മാന്ത്രിക സംഗീതം പാട്ടിലൂടെ ഒരിക്കൽക്കൂടി മനസ്സിനെ മറ്റൊരു തലത്തിലെത്തിക്കുന്നു. 98 ഓഗസ്റ്റിലാണ് തെന്നിന്ത്യൻ സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ മണിരത്നത്തിന്റെ ദിൽ സേ പുറത്തിറങ്ങിയത്. ചിത്രത്തിലെ ആറു പാട്ടുകളും ഒന്നിനൊന്നു മികച്ചതായിരുന്നു. ഇതിലെ മറ്റു പാട്ടുകൾ‌ക്ക് ഈണം നൽകുമ്പോൾ ചടുലതയെ കൂട്ടു പിടിച്ച സംഗീത മാന്ത്രികൻ യേ അജ്നബിയിൽ പക്ഷേ മിതത്വം പാലിച്ചു. പശ്ചാത്തല സംഗീതത്തിലാണ് അതിന്റെ പ്രതിഫലനം കണ്ടത്. 99 ലെ മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർ പുരസ്കാരം യേ അജ്നബി ഗുൽസാറിനു നേടിക്കൊടുത്തു. 19 വർഷത്തിനിപ്പുറം ഇന്നും ഈ ഗാനം ആളുകൾക്കു പ്രിയങ്കരമായതിനു കാരണം മറ്റൊന്നുമല്ല, ഇതുപോലൊരു ഗാനം പിന്നീടുണ്ടായിട്ടില്ലെന്നതു തന്നെ. അന്നും ഇന്നും ആളുകൾ ഒരേപോലെ മൂളുന്നു.. യേ അജ്നബി തൂ ഭീ കഭീ… ആവാസ് ദേ കഹീ സേ…… ഓ പാഖി പാഖി പർദേശി പാഖി പാഖി പർദേശി പാഖി പാഖി പർദേശി പാഖി പാഖി പർദേശി പാഖി പാഖി പർദേശി പാഖി പാഖി പർദേശി…   യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ മേം യഹാ ടുകടോം മേം ജീ രഹാ ഹൂം മേം യഹാ ടുകടോം മേം ജീ രഹാ ഹൂം തൂ കഹീ ടുകടോം മേം ജീ രഹാ ഹൂം യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ   രോസ് രോസ് രേഷം സീ ഹവാ രോസ് രോസ് രേഷം സീ ഹവാ ആതേ ജാതേ കേഹതി ഹേ ബതാ ഹേ രേഷം സി ഹവാ കേഹതി ഹേ ബതാ വോ ജോ ദൂധ് ധുലി മാസൂമ് കലി വോ ഹേ കഹാ കഹാ ഹേ വോ രോഷ്ണി കഹാ ഹേ വോ ജാനിസി കഹാ ഹേ മേം അധൂരാ തൂ അധൂരീ ജീ രഹാ ഹേ…   യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ മേം യഹാ ടുകടോം മേം ജീ രഹാ ഹൂം മേം യഹാ ടുകടോം മേം ജീ രഹാ ഹൂം തൂ കഹീ ടുകടോം മേം ജീ രഹാ ഹൂം യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ   തൂ ജോ നഹീ ഹേ ലേകിൻ തേരി മുസ്കുരാഹതേൻ ഹേ ചേഹരാ കഹീ നഹീ ഹേ പർ തേരീ ആഹടേയ്ൻ ഹേ തൂ ഹേ കഹാ കഹാ ഹേ തേരാ നിഷാൻ കഹാ ഹേ.. മേരാ ജഹാ കഹാ ഹേ മേം അധൂരാ തൂ അധൂരീ ജീ രഹീ ഹേ…   യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ മേം യഹാ ടുകടോം മേം ജീ രഹാ ഹൂം മേം യഹാ ടുകടോം മേം ജീ രഹാ ഹൂം തൂ കഹീ ടുകടോം മേം ജീ രഹാ ഹൂം യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ യേ അജ്നബി തൂ ഭീ കഭീ ആവാസ് ദേ കഹീ സേ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com