Monday, December 23, 2024
Google search engine
HomeIndiaബാലഭാസ്​കറി​െൻറ മരണവുമായി ബന്ധപ്പെട്ട്​ സ്​റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

ബാലഭാസ്​കറി​െൻറ മരണവുമായി ബന്ധപ്പെട്ട്​ സ്​റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്​കറി​െൻറ മരണവുമായി ബന്ധ​െപ്പട്ട്​ സംഗീത സംവിധായകൻ സ്​റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ഉച്ചയോടെ തിരുവനന്തപുരം ഓഫിസിലെത്തിയ​ സ്​റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുകയായിരുന്നു ബാലഭാസ്​കറി​െൻറ അടുത്ത സുഹൃത്താണ്​ സ്​റ്റീഫൻ ദേവസി.

ബാലഭാസ്​കറി​െൻറ മരണവുമായി ബന്ധപ്പെട്ട്​ സ്​റ്റീഫൻ ദേവസിക്കെതിരെയും ആരോപണമുയർന്നിരുന്നു. ബാലഭാസ്​കറി​േൻറത്​ അപകട മരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച്​ കുടുംബം രംഗത്തെത്തിയിരുന്നു. ബാലഭാസ്​കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ്​ ചോദ്യം ചെയ്യുന്നതെന്നാണ്​ വിവരം.

ബാലഭാസ്​കറി​െൻറ മരണത്തിൽ നാല​ുപേർ നുണപരിശോധനക്ക്​ തയാറാണെന്ന്​ കോടതിയെ അറിയിച്ചിരുന്നു. സ്വർണ കടത്ത്​ കേസിലെ പ്രതികളായ വിഷ്​ണു സോമസുന്ദരം, പ്രകാശ്​ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരാണ്​ നുണ​പരിശോധനക്ക്​ തയാറാണെന്ന്​ അറിയിച്ചത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com